മേ­ഗൻ മാ­ർ­ക്കി­ൾ­- ഡച്ചസ് ഓഫ് സസ്സെ­ക്സ്


സപ്ന അനു­ ബി­. ജോ­ർ­ജ്ജ്

അലങ്കാ­രപ്പൂ­ക്കളു­ള്ള മു­ഖപടം മെ­ല്ലെ­ നീ­ക്കി­ ഹാ­രി­ രാ­ജകു­മാ­രൻ മേ­ഗന്റെ­ കണ്ണു­കളി­ലേ­ക്കു­ നോ­ക്കി­, എലി­സബത്ത് രാ­ജ്ഞി­ ഉൾ­പ്പെ­ടെ­, മറ്റ് രാ­ജകു­ടുംബാംഗങ്ങളെ­യും അതി­ഥി­കളെ­യും സാ­ക്ഷി­നി­ർ­ത്തി­ മോ­തി­രവും വി­വാ­ഹ പ്രതി‍­‍ജ്ഞകളും നടന്നു­. സെ­ന്റ് ജോ­ർ­ജ് ചാ­പ്പൽ പടവു­കളി­ൽ­നി­ന്ന് ആചാ­രപ്രകാ­രം ചുംബി­ച്ചു­. നീ­ലാ­കാ­ശവും സൂ­ര്യകി­രണങ്ങളും ജനസാ­ഗരവും സാ­ക്ഷി­യാ­യി­. ബ്രി­ട്ടന്റെ­ ഹൃ­ദയം കവർ­ന്ന പ്രണയ മി­ഥു­നങ്ങൾ വി­വാ­ഹരഥത്തിൽ രാ­ജകീ­യപ്രൗ­ഢി­യു­ള്ള ദാ­ന്പത്യത്തി­ലേ­ക്ക് ചു­വടു­വെ­ച്ചു­. ഹോ­ളി­വു­ഡി­ലെ­ തോ­മസ് മാ­ർ­ക്കി­ളി­ന്റെ­യും സാ­മൂ­ഹി­ക പ്രവർ­ത്തകയും ക്ലി­നി­ക്കൽ തെ­റാ­പ്പി­സ്റ്റു­മാ‍­‍യ ഡോ­റി­യ റാ­ഗ്ലാ­ൻ­ഡി­ന്റെ­യും മകളാണ് മേ­ഗൻ. ഹാ­രി­യേ­ക്കാൾ മൂ­ന്ന് വയസ് മു­തി­ർ­ന്നതും ആണ് മേ­ഗൻ. ഹാ­രി­ ഡ്യൂ­ക്ക് ഓഫ് സസ്സെ­ക്സ് എന്നും, മേ­ഗൻ ഡച്ചസ് ഓഫ് സസ്സെ­ക്സ് എന്നു­മാണ് ഔദ്യോ­ഗി­കമാ­യി­ അറി­യപ്പെ­ടു­ക.

ഹാ­രി­ രാ­ജകു­മാ­രന്റെ­ വധു­വാ­യി­ ബ്രി­ട്ടീഷ് രാ­ജകു­ടുംബത്തി­ലേ­ക്ക് വലതു­കാൽ വെ­ച്ച് കയറി­വന്ന മേ­ഗൻ രാ­ജകു­ടുംബാംഗത്തി­ന്റെ­ എല്ലാ­ ആഢ്യത്വവും വഹി­ക്കേ­ണ്ടവരാ­ണെ­ങ്കി­ലും രാ­ജകീ­യമാ­യ ജീ­വി­ത ശൈ­ലി­യോട് താ­ൽപ്പര്യമി­ല്ലെ­ന്നാണ് ചി­ല വാ­ർ­ത്തകളിൽ വാ­യി­ക്കാ­നി­ടയാ­യത്. നല്ലതി­ലും ചീ­ത്തയി­ലും, ആരോ­ഗ്യത്തി­ലും രോ­ഗത്തി­ലും, പണമു­ള്ളപ്പോ­ഴും ദാ­രി­ദ്ര്യത്തി­ലും, സന്തോ­ഷത്തി­ലും സങ്കടത്തി­ലും, സ്നേ­ഹത്തോ­ടെ­ മരണം വേ­ർ­പെ­ടു­ത്തും, ദൈ­വത്തി­ന്‍റെ­ നി­യമം അനു­സരി­ച്ച് ഹാ­രി­യു­ടെ­ ഭാ­ര്യയാ­യി­രി­ക്കു­മെ­ന്നാണ് മേ­ഗൻ വി­വാ­ഹച്ചടങ്ങിൽ പ്രതി­ജ്ഞ ചെ­യ്തത്! ഭർ­ത്താ­വി­നെ­ അനു­സരി­ക്കു­കയും സേ­വി­ക്കു­കയും എന്ന വാ­ക്കു­കൾ ഉപേ­ക്ഷി­ച്ചു­കൊ­ണ്ടു­മു­ള്ള മതപരമാ­യ ചടങ്ങു­കൾ എന്ന പ്രത്യേ­കതയും ഈ രാ­ജകീ­യ വി­വാ­ഹത്തി­നു­ണ്ടാ­യി­രു­ന്നു­. ഹാ­രി­യു­ടെ­ അമ്മ ഡയാ­നയും വി­ല്യമി­ന്‍റെ­ ഭാ­ര്യ കേ­റ്റ് മി­ഡി­ൽ­ട്ടണും ഈ വാ­ഗ്ദാ­നം ചെ­യ്തി­ട്ടി­ല്ലാ­യി­രു­ന്നു­.

കെ­ങ്കേ­മമാ­യി­ നടന്ന വി­വാ­ഹത്തിൽ മേ­ഗന്‍റെ­ കു­ടുംബത്തിൽ നി­ന്നു­ പങ്കെ­ടു­ത്തത് അമ്മ ഡോ­റി­യ റാ­ഗ്ലാ­ൻ­ഡ് മാ­ത്രമാ­ണ്. മേ­ഗന്‍റെ­ അച്ഛൻ തോ­മസ് മാ­ർ­ക്കിൾ ഹൃ­ദ്രോ­ഗത്തെ­ത്തു­ടർ­ന്ന് വി­വാ­ഹത്തിൽ പങ്കെ­ടു­ത്തി­ല്ല. ചാ­ൾ­സ് രാ­ജകു­മാ­രനാണ് അച്ഛന്‍റെ­ സ്ഥാ­നത്തു­ നി­ന്ന് മേ­ഗനെ­ പള്ളി­യി­ലേ­ക്ക് ആനയി­ച്ചത്. വി­ല്യമി­ന്‍റെ­ മൂ­ന്നും നാ­ലും വയസു­ള്ള മക്കളാ­യ ഷാ­ർ­ലറ്റും ജോ­ർ­ജും യഥാ­ക്രമം വധു­വി­ന്‍റെ­ സഖി­യും പരി­ചാ­രകനു­മാ­യി­. ആറ് സഖി­മാ­രും പത്ത് പരി­ചാ­രകരു­മാണ് വധു­വി­നു­ണ്ടാ­യി­രു­ന്നത്. എല്ലാ­വരും ഹരി­യു­മാ­യും മേ­ഗനു­മാ­യും ബന്ധമു­ള്ളവർ.

സൗ­ന്ദര്യത്തി­ലും, സ്വയം പരി­ചരണത്തി­ലും മേ­ഗൻ പ്രത്യേ­കം ശ്രദ്ധി­ച്ചി­രു­ന്നു­. വാ­യ്ക്കു­ള്ളളിൽ വി­രലി­ട്ട് നടത്തു­ന്ന ഒരു­ പ്രത്യേ­ക തരം ഫെ­യ്‌സ് മസാ­ജി­ങ്ങ് ആണ് മേ­ഗന്റെ­ ഫേ­ഷ്യൽ തെ­റപ്പി­സ്റ്റ് നി­ക്കോ­ള ചെ­യ്തു­ വന്നി­രു­ന്നത്. മു­ഖത്തെ­ മസി­ലു­കളു­ടെ­ ടോ­ണും ദൃ­ഢതയും നി­ലനി­ർ­ത്താൻ ഇത് സഹാ­യി­ക്കു­മെ­ന്നാണ് ഇവരു­ടെ­ അവകാ­ശവാ­ദം. ചർ­മത്തി­ന്‍റെ­ യു­വത്വവും ഓജസ്സും നി­ലനി­ർ­ത്താൻ ഇതി­ലൂ­ടെ­ സാ­ധി­ക്കും. നി­ക്കോ­ളയു­ടെ­ നി­ർ­ദേ­ശപ്രകാ­രമു­ളള ഫേ­ഷ്യൽ എക്‌സസൈ­സു­കൾ താൻ ചെ­യ്യു­ന്നു­ണ്ടെ­ന്നും വളരെ­ നി­സാ­രമെ­ന്ന് തോ­ന്നു­മെ­ങ്കി­ലും സംഗതി­ വളരെ­യധി­കം ഫലപ്രദമാ­ണെ­ന്നു­മാണ് മേ­ഗൻ സാ­ക്ഷ്യപ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്. തന്‍റെ­ ആകാ­രവടി­വി­നും സൗ­ന്ദര്യത്തി­നും മേ­ഗൻ നന്ദി­ പറയു­ന്ന മറ്റൊ­രാൾ സ്വന്തം അമ്മ തന്നെ­യാ­ണ്. പതി­മൂ­ന്ന് വയസ്സു­മു­തൽ ചർ­മസംരക്ഷണത്തി­നാ­യി­ അമ്മ നി­ർ­ബന്ധി­ച്ചി­രു­ന്നു­വെ­ന്ന് മേ­ഗൻ പറയു­ന്നു­. 

ബ്രി­ട്ടനി­ലെ­ കി­രീ­ടാ­വകാ­ശി­ ഹാ­രി­ രാ­ജകു­മാ­രനു­മാ­യു­ള്ള വി­വാ­ഹത്തിന് ശേ­ഷം അഭി­നയം തു­ടരി­ല്ലെ­ന്ന് അമേ­രി­ക്കൻ നടി­ കൂ­ടി­യാ­യ മേഗൻ പറഞ്ഞി­രി­ക്കു­ന്നത്. ‘സ്യൂ­ട്ട്സ്’ എന്ന് ജനപ്രി­യ പരന്പരയിൽ 2011 മു­തൽ മേഗൻ അഭി­നയി­ക്കു­ന്നു­ണ്ട്. എന്നാൽ രാ­ജകു­ടുംബത്തി­ന്‍റെ­ ഭാ­ഗമാ­കു­ന്നതോ­ടെ­ അഭി­നയം പാ­ടെ­ ഉപേ­ക്ഷി­ക്കാ­നാണ് മേ­ഗൻ മാ­ർ­ക്കി­ളി­ന്‍റെ­ തീ­രു­മാ­നം. 

മേ­ഗൻ ലോസ്ആഞ്ചലസി­ലാണ് ജനി­ച്ചതും വളർ­ന്നതും. മേ­ഗന്‍റെ­ അമ്മ ഡോ­റി­യ റാ­ഡ്‌ലൻ ആഫ്രി­ക്കൻ അമേ­രി­ക്കൻ‍ വംശജയാ­ണ്. അച്ഛൻ തോ­മസ് മാ­ർ­ക്കിൽ ഡച്ച് ഐറി­ഷും. അതാണ് മാ­ധ്യമങ്ങളു­ടെ­ വംശീ­യപരാ­മർ‍­ശങ്ങൾ­ക്ക് കാ­രണമാ­യത്. പക്ഷേ­ വേ­ലി­യു­ടെ­ രണ്ടു­വശത്തും ചു­വടു­റപ്പി­ച്ചു­ള്ള ജീ­വി­തവു­മാ­യി­ താൻ പൊ­രു­ത്തപ്പെ­ട്ടു­കഴി­ഞ്ഞു­ എന്നാണ് മേ­ഗന്‍റെ­ നി­ലപാ­ട്. അങ്ങനെ­ എല്ലാംകൊ­ണ്ടും ഒരു­ റോ­യൽ ഷേ­ക്കപ്പ് എന്നാണ് ബി­.ബി­.സി­ ഈ രാ­ജകീ­യവി­വാ­ഹത്തെ­ വി­ശേ­ഷി­പ്പി­ക്കു­ന്നത്. ലിംഗ വി­വേ­ചനത്തി­നെ­തി­രാ­യ പ്രവർ­ത്തനങ്ങൾ, മറ്റ് സാ­മൂ­ഹ്യ സാംസ്കാ­രി­ക അഭി­പ്രാ­യ പ്രകടനങ്ങൾ എന്നി­വയി­ലൊ­ക്കെ­ മേ­ഗൻ സജീ­വമാ­ണ്. ഐക്യരാ­ഷ്ട്ര സംഘടനയു­ടെ­ സ്ത്രീ­കൾ­ക്കാ­യു­ള്ള പ്രവർ­ത്തനങ്ങളി­ലും പങ്കാ­ളി­യാ­ണ്. പക്ഷേ­ ബ്രി­ട്ടിഷ് രാ­ജകു­ടുംബത്തെ­ സംബന്ധി­ച്ച് പ്രതി­കരണങ്ങൾ‍­ക്ക് പരി­ധി­യു­ണ്ടാ­വാ­റു­ള്ള രീ­തി­കളു­മാ­യി­ പരി­ചയമു­ള്ളവരു­ടെ­ അഭി­പ്രാ­യത്തിൽ ഇവയെ­ല്ലാം പു­തി­യ വഴി­കളാ­ണ്. നടി­യാ­യ മേ­ഗൻ ഹി­ലരി­യെ­ പി­ന്തു­ണച്ചി­രു­ന്നു­, ബ്രക്‌സി­റ്റിൽ പരി­തപി­ച്ചി­രു­ന്നു­, ട്രംപി­നെ­ വി­മർ­ശി­ച്ചി­രു­ന്നു­. അതെ­ല്ലാം രാ­ജകു­ടുംബത്തിന് നി­ഷി­ദ്ധമാ­ണ്. ഉദാ­ഹരണമാ­യി­, അടു­ത്തി­ടെ­ സ്കോ­ട്ട്ലെ­ന്റി­ലേ­ക്കു­ള്ള യാ­ത്രയിൽ ഔദ്യോ­ഗി­ക വസ്ത്രം ഒഴി­വാ­ക്കി­, തന്റെ­ സാ­ധാ­രണ വേ­ഷത്തി­നൊ­പ്പം കു­റു­കെ­ ഒരു­ ബാ­ഗും ധരി­ച്ചാണ് മേ­ഗൻ എത്തി­യത്. കയ്യിൽ ഒരു­ ക്ലച്ച് ബാഗ് പി­ടി­ച്ചു­ മാ­ത്രമെ­ രാ­ജകു­ടുംബത്തി­ലെ­ സ്ത്രീ­കൾ ഔദ്യോ­ഗി­ക യാ­ത്രകൾ ചെ­യ്യാ­റു­ള്ളു­, ജനങ്ങളു­മാ­യി­ കൈ­കൊ­ടു­ക്കാ­തി­രി­ക്കാ­നാ­ണി­തെ­ന്ന് പറയപ്പെ­ടു­ന്നു­. എന്നാൽ മേ­ഗൻ എല്ലാ­വരു­മാ­യി­ സംസാ­രി­ച്ച് കൈ­കൊ­ടു­ത്ത് അടു­ത്തി­ടപഴകു­കയു­ണ്ടാ­യി­. രാ­ജകു­ടുംബത്തി­ലെ­ മറ്റു­ സ്ത്രീ­കളിൽ നി­ന്ന് മേ­ഗനെ­ വ്യത്യസ്ഥയാ­ക്കു­ന്നത്, ഇത്തരം കറകളഞ്ഞ ലാ­ളി­ത്യസ്വഭാ­വ വി­ശേ­ഷണങ്ങൾ എന്ന് ഒരു­ പത്രം റി­പ്പോ­ർ­ട്ട് ചെ­യ്യു­കയു­ണ്ടാ­യി­. യു­.എസ് ടെ­ലി­വി­ഷൻ പരന്പരയാ­യ സ്യൂ­ട്സി­ലെ­ റേ­ച്ചൽ സേൻ എന്ന കഥാ­പാ­ത്രമാ­ണ് മേ­ഗനെ­ പ്രശസ്തയാ­ക്കി­യത്. വി­വാ­ഹശേ­ഷം കെ­ൻ­സിംഗ്ടൻ പാ­ലസി­ലാ­യി­രി­ക്കും ഹാ­രി­യു­ടെ­യും മേ­ഗന്റെ­യും താ­മസം.

ഫ്രഞ്ച് ഫാ­ഷൻ ബ്രാ­ൻ­ഡാ­യ ജി­വെ­ൻ­ഷി­ക്ക് വേ­ണ്ടി­ ബ്രി­ട്ടീഷ് ഡി­സൈ­നൽ ക്ലെ­വർ വെ­യ്റ്റ് കെ­ല്ലർ വെ­ളു­ത്ത സി­ൽ­ക്കിൽ ലളി­തമാ­യി­ തയ്യാ­റാ­ക്കി­യ സു­ന്ദരമാ­യ വി­വാ­ഹ വസ്ത്രമാ­യി­രു­ന്നു­ മേ­ഗൻ വി­വാ­ഹചടങ്ങിൽ ധരി­ച്ചത്. അഞ്ച് മീ­റ്റർ നീ­ളമു­ള്ള മു­ഖപടത്തിൽ കോ­മൺ­വെ­ൽ­ത്ത് രാ­ജ്യങ്ങളെ­ പ്രതി­നി­ധീ­കരി­ച്ചു­ള്ള പൂ­ക്കളു­ടെ­ അലങ്കാ­രപ്പണി­ ചെ­യ്തി­രു­ന്നു­. മേ­ഗൻ തലയി­ലണി­ഞ്ഞ വജ്രം പതി­ച്ച ടി­യാ­റ മേ­രി­ രാ­ജ്ഞി­യു­ടേ­താ­യി­രു­ന്നു­. വി­വാ­ഹത്തി­നാ­യി­ ധരി­ക്കാൻ ഹാ­രി­യു­ടെ­ മു­ത്തശ്ശി­ എലി­സബത്ത് രാ­ജ്ഞി­യാണ് ഈ മനോ­ഹരമാ­യ ടി­യാ­റ മേ­ഗന് നൽ­കി­യത്. എന്റെ­ പേര് മേ­ഗൻ, പക്ഷെ­ നി­ങ്ങളെ­ന്നെ­ രാ­ജ്ഞി­യെ­ന്ന് വി­ളി­ക്കണം. 26 വർ­ഷം മു­ന്പ് ഹാ­രി­ രാ­ജകു­മാ­രന്റെ­ പ്രണയി­നി­ എന്ന് എട്ട് ­വയസു­കാ­രി­യാ­യ മേ­ഗൻ ഒരു­ നാ­ടകത്തിൽ രാ­ജ്ഞി­യു­ടെ­ വേ­ഷമണി­ഞ്ഞ് അഭി­നയി­ക്കു­കയു­ണ്ടാ­യി­. യു­.എസ് ചലച്ചി­ത്ര താ­രവും സമൂ­ഹി­കപ്രവർ­ത്തകയു­മാ­യ മേ­ഗന്റെ­ രണ്ടാം വി­വാ­ഹമാ­ണി­ത്. കാ­ന്റർ­ബറി­ ആർ­ച്ച്ബി­ഷപ്പി­ന്റെ­ കാ­ർ­മ്മി­കത്വത്തിൽ നടക്കു­ന്ന വി­വാ­ഹശേ­ഷം നഗരപ്രദക്ഷി­ണം, പി­ന്നെ­ രണ്ട് വി­രു­ന്നു­കൾ. വി­രു­ന്നിന് വി­ളന്പു­ന്ന കേ­ക്കും പതി­വു­ തെ­റ്റി­ച്ചാ­ണ്, ഫ്രൂ­ട്ട്കേ­ക്കി­ന് ­പകരം ലെ­മൺ ആൻ­ഡ് ഫ്ളവർ കേ­ക്കാണ് തയ്യാ­റാ­ക്കു­ന്നത്. വി­വാ­ഹശേ­ഷം മേ­ഗൻ ഡച്ചസ് പദവി­ നൽ­കും. മധു­വി­ധു­ ഉടനെ­യി­ല്ല. നമീ­ബി­യയോ­ ബോ­സ്വാ­നയോ­ എന്നാണ് ഊഹം.

You might also like

Most Viewed