സംഗീ­ത വേ­ദി­കളിൽ തി­ളങ്ങി­ റോ­ഷ്നി­


ബഹ്റൈ­നിൽ നി­രവധി­ പേ­രാണ് തങ്ങളു­ടേ­താ­യ കലാ­വൈ­ഭവം കൊ­ണ്ട് കലാ­രംഗത്ത് ഉയർ­ന്നു­വന്നി­ട്ടു­ള്ളത്. അത്തരത്തിൽ വേ­റി­ട്ട ആലാ­പന ശൈ­ലി­ കൊ­ണ്ട് ബഹ്‌റൈൻ വേ­ദി­കളിൽ സംഗീ­ത ആസ്വാ­ദകരു­ടെ­ കൈ­യടി­ നേ­ടി­യ കലാ­കാ­രി­യാണ് റോ­ഷ്നി­ രെ­ജി­. ഇന്ത്യൻ സ്കൂ­ളി­ലെ­ പ്ലസ് വൺ വി­ദ്യാ­ർ­ത്ഥി­നി­യാ­യ ഈ കലാ­കാ­രി­ ചെ­റു­പ്പം മു­തലേ­ സംഗീ­തത്തിൽ അഭി­രു­ചി­ പ്രകടി­പ്പി­ച്ചി­രു­ന്നു­. ആറാം വയസ്സിൽ ബഹ്‌റൈ­നിൽ ഡോ­. ശ്യാ­മള വി­നോദ് കു­മാ­റി­ന്റെ­ കീ­ഴിൽ ആരംഭി­ച്ച സംഗീ­തപഠനം പി­ന്നീട് ഡോ­. പ്രി­യ കൃ­ഷ്ണമൂ­ർ­ത്തി­യു­ടെ­ കീ­ഴി­ലും തു­ടർ­ന്ന് വന്നു­.

ബഹ്റൈ­നി­ലെ­ കലാ­വേ­ദി­കളിൽ എല്ലാം തന്റെ­ കലാ­ഭി­രു­ചി­കളെ­ മാ­റ്റു­രച്ചു­ നോ­ക്കാൻ ലഭി­ക്കു­ന്ന അവസരങ്ങളൊ­ന്നും തന്നെ­ റോ­ഷ്നി­ പാ­ഴാ­ക്കാ­റി­ല്ല. ഏഷ്യൻ സ്കൂ­ളി­ന്റെ­ ആഭി­മു­ഖ്യത്തിൽ സംഘടി­പ്പി­ക്കു­ന്ന ടാ­ലന്റ് ഫെ­സ്റ്റ്, ബഹ്റൈൻ കേ­രളീ­യ സമാ­ജത്തി­ന്റെ­ ബലകലോ­ത്സവം, കേ­രള കത്തോ­ലിക് അസോ­സി­യേ­ഷന്റെ­ കീ­ഴിൽ നടന്ന ടാ­ലന്റ് സ്കാൻ തു­ടങ്ങി­ വി­വി­ധ കലാ­മത്സരങ്ങളിൽ പങ്കെ­ടു­ത്ത് മി­കച്ച വി­ജയം കൈ­വരി­ച്ച കൊ­ച്ചു­മി­ടു­ക്കി­യാണ് റോ­ഷ്നി­. കൂ­ടാ­തെ­ 2016ൽ റേ­ഡി­യോ­ എഫ്.എം സംഘടി­പ്പി­ച്ച സംഗീ­തമത്സരത്തി­ലെ­ റണ്ണർ അപ്പാ­യി­രു­ന്നു­ റോ­ഷ്നി­. സംഗീ­ത രംഗത്തെ­യും കലാ­രംഗത്തെ­യും പ്രതി­ഭകളാ­യ രാഗേഷ് ബ്രഹ്മാ­നന്ദൻ, ജാ­സി­ ഗി­ഫ്റ്റ്, വൈ­ഷണവ് ഗി­രീ­ഷ്, ഉപ്പും മു­ളകും ടീം, ബീ­റ്റ്സ് ബാ­ൻ­ഡ്, അക്കൗ­സ്റ്റി­ക്സ് ബാ­ൻ­ഡ് എന്നി­വരു­ടെ­ കൂ­ടെ­ പരി­പാ­ടി­ അവതരി­പ്പി­ക്കാ­നു­ള്ള ഭാ­ഗ്യം ഈ ചെ­റി­യ പ്രാ­യത്തി­ലേ­ റോ­ഷ്നി­ക്ക് ലഭി­ച്ചി­ട്ടു­ണ്ട്. കൂ­ടാ­തെ­ 2016ൽ എഫ്.എം റേ­ഡി­യോ­ നടത്തി­യ ഡബ്സ്മാഷ് മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പാ­യി­രു­ന്നു­ റോ­ഷ്നി­. 

വലു­താ­കു­ന്പോൾ മി­കച്ച ഒരു­ ആർ­ക്കി­ടെ­ക്ട് ആകാ­നാണ് റോ­ഷ്നി­ക്ക് താ­ൽ­പ്പര്യം. സംഗീ­തത്തിന് പു­റമെ­ നൃ­ത്തം, സ്പോ­ർ­ട്സ് എന്നി­വയി­ലും അഭി­രു­ചി­യു­ണ്ട്. പഠനത്തി­ലും മി­കവ് പു­ലർ­ത്തു­ന്ന റോ­ഷ്നി­ സ്കൂ­ളി­ലെ­ കലാ­വേ­ദി­കളി­ലെ­ സജീ­വ സാ­ന്നി­ധ്യമാ­ണ്. തി­രു­വല്ലയാണ് സ്വദേ­ശം. പി­താവ് രെ­ജി­ കെ­ ബഹ്റൈ­നി­ലെ­ പ്രമു­ഖ കോ­ൺ­ട്രാ­ക്ടിംഗ് കന്പനി­യി­ലെ­ ജീ­വനക്കാ­രനാ­ണ്. മാ­താവ് സി­ന്ധു­ രെ­ജി­, സഹോ­ദരി­ രോ­ഹി­ണി­ രെജി­ മാ­ഗ്ലൂ­രിൽ എം.ബി­.ബി­.എസ് രണ്ടാം വർ­ഷ വി­ദ്യാ­ർ­ത്ഥി­നി­യാ­ണ്.

You might also like

Most Viewed