അരങ്ങി­ലെ­ ജയം : ജയ ഉണ്ണി­കൃ­ഷ്ണൻ


സോ­ന പി­.എസ് കഴി­ഞ്ഞ പതി­നൊ­ന്ന് വർ­ഷമാ­യി­ ബഹ്റൈ­നി­ലെ­ നാ­ടകവേ­ദി­കളിൽ അഭി­നയ മി­കവു­കൊ­ണ്ട് തന്റേ­താ­യ ഇടം കണ്ടെ­ത്തി­യ കലാ­കാ­രി­യാ­ണ്ബഹ്‌റൈൻ ആരോ­ഗ്യമന്ത്രാ­ലയത്തി­നു­ കീ­ഴിൽ നഴ്സാ­യി­ ജോ­ലി­ ചെ­യ്യു­ന്ന ജയ ഉണ്ണി­ എന്ന അഭി­നേ­ത്രി­. ആകസ്മി­കമാ­യാണ് അഭി­നയമേ­ഖലയി­ലേ­ക്കു­ള്ള ജയയു­ടെ­ രംഗപ്രവേ­ശം. ഡയലോഗ് പറഞ്ഞു­ കൊ­ടു­ക്കാൻ മകൾ പങ്കെ­ടു­ക്കു­ന്ന നാ­ടകത്തി­ലേ­ക്ക് മകളോ­ടൊ­പ്പം എത്തി­യ ജയക്ക് വീ­ണു­ കി­ട്ടി­യ ഒരവസരമാ­യി­രു­ന്നു­ പി­ന്നീട് നാ­ടകത്തി­ന്റെ­ അരങ്ങു­കളിൽ നി­റഞ്ഞു­ നി­ൽ­ക്കാൻ കാ­രണമാ­യത്. സു­നിൽ കൊ­ല്ലം എന്ന നാ­ടകകാ­രന്റെ­ നാ­ടകത്തി­ലൂ­ടെ­ ചെ­റി­യ വേ­ഷം ചെ­യ്ത് കടന്നു­ വരി­കയും, പി­ന്നീട് അഭി­നയ മു­ഹൂ­ർ­ത്തങ്ങളു­ള്ള കഥാ­പാ­ത്രങ്ങളെ­ അരങ്ങിൽ അവതരി­പ്പി­ച്ച് കൈ­യ്യടി­ നേ­ടു­കയും ചെ­യ്ത ഈ കലാ­കാ­രി­ പി­ന്നീട് ബഹ്റൈ­നി­ലെ­ നാ­ടകവേ­ദി­യിൽ കരു­ത്തു­റ്റ കഥാ­പാ­ത്രങ്ങൾ­ക്ക് വേ­ഷപകർ­ച്ച നൽ­കാൻ പ്രാ­പ്തയാ­യ അഭി­നേ­ത്രി­യാ­യി­ മാ­റു­കയാ­യി­രു­ന്നു­. ജയയു­ടെ­ ഓരോ­ കഥാ­പാ­ത്രങ്ങളും ജീ­വി­തത്തോട് ചേ­ർ­ന്ന് നി­ൽ­ക്കു­ന്നവയും, വ്യത്യസ്തവു­മാ­യി­രു­ന്നു­ എന്നതാണ് മറ്റൊ­രു­ പ്രത്യേ­കത. ഓരോ­ കഥാ­പാ­ത്രങ്ങൾ ചെ­യ്യു­ന്പോ­ളും, കഥാ­പാ­ത്രത്തെ­ പൂ­ർ­ണ്ണമാ­യും മനസ്സി­ലാ­ക്കു­കയും, അത് കൈ­യ്യടക്കത്തോ­ടെ­ ചെ­യ്യാൻ ശ്രമി­ക്കു­കയും ചെ­യ്യു­ന്ന ഈ കലാ­കാ­രി­യു­ടെ­ ആത്മ സമർ­പ്പണം തന്നെ­യാണ് ഓരോ­ അരങ്ങി­ന്റെ­യും വി­ജയമെ­ന്ന് നി­സംശയം പറയാം. ബഹ്റൈ­നി­ലെ­ കെ­.സി­.എ, പ്രേ­രണ, കേ­രളീ­യ സമാ­ജം പോ­ലു­ള്ള സംഘടനകളി­ലാണ് കൂ­ടു­തലാ­യും നാ­ടകങ്ങളും മറ്റും ചെ­യ്യു­ന്നത്. സമാ­ജത്തിൽ അവതരി­പ്പി­ച്ച കള്ളനും പോ­ലീ­സും എന്ന നാ­ടകത്തി­നാ­യി­രു­ന്നു­ ആദ്യമാ­യി­ മി­കച്ച നടി­ക്കു­ള്ള അവാ­ർ­ഡ് ലഭി­ക്കു­ന്നത്. അതു­ പോ­ലെ­ റേ­ഡി­യോ­ നാ­ടകത്തിൽ പങ്കെ­ടു­ക്കാ­നു­ള്ള അവസരം ലഭി­ക്കു­കയും, അതിൽ പങ്കെ­ടു­ത്ത് ശബ്ദം നൽ­കി­ മി­കച്ച നടി­ക്കു­ള്ള പു­രസ്കാ­രം കരസ്ഥമാ­ക്കു­കയും ചെ­യ്തു­. 2018ൽ ബഹ്റൈൻ കേ­രളീ­യ സമാ­ജത്തിൽ അരങ്ങേ­റി­യ ന്റെ­ പു­ളളി­പ്പൈ­ കരയണ് എന്ന നാ­ടകത്തിൽ രണ്ടാം തവണ മി­കച്ച നടി­ക്കു­ള്ള അംഗീ­കാ­രം തേ­ടി­യെ­ത്തു­ന്നത്.സമാ­ജത്തിൽ മനോജ് കാ­ന, ഉദയൻ കു­ണ്ടം കു­ഴി­, ഡോ­. സു­നിൽ എന്നി­വരു­ടെ­ നാ­ടകങ്ങളിൽ പങ്കെ­ടു­ക്കാ­നു­ള്ള അവസരവും ഈ അഭി­നേ­ത്രി­ക്ക് ലഭി­ച്ചി­ട്ടു­ണ്ട്. പീ­ന്നീട് മനോജ് കാ­നയു­ടെ­ ചാ­യി­ല്യം എന്ന ചി­ത്രത്തിൽ അഭി­നയി­ക്കാ­നു­ള്ള അവസരവും ലഭി­ച്ചി­ട്ടു­ണ്ട്. ദി­നീഷ് കു­റ്റി­യി­ലി­ന്റെ­ പെ­ണ്ണമ്മ എന്ന നാ­ടകത്തി­ലെ­ കഥാ­പത്രത്തി­നോ­ടാണ് തനി­ക്ക് കൂ­ടു­തൽ അടു­പ്പമെ­ന്നും, ആ കഥാ­പാ­ത്രത്തെ­ പൂ­ർ­ണ്ണമാ­യും പ്രേ­ക്ഷകരി­ലേ­ക്ക് എത്തി­ക്കു­ന്നതിൽ താൻ വി­ജയി­ച്ചതാ­യും ജയ പറയു­ന്നു­. സൃ­ഷ്ടി­, കറൻ­സി­ എന്ന നാ­ടകത്തി­ലും മി­കച്ച കാ­ഥാ­പാ­ത്രങ്ങൾ­ക്ക് ജീ­വൻ പകരാൻ ഈ കലാ­കാ­രി­ക്ക് കഴി­ഞ്ഞി­ട്ടു­ണ്ട്. 22 വർ­ഷമാ­യി­ ബഹ്റൈ­നിൽ താ­മസമാ­ക്കി­യ ജയ ഉണ്ണി­കൃ­ഷ്ണൻ്റെ സ്വദേ­ശം തൃശ്­ശൂർ ജി­ല്ലയി­ലെ­ ചാ­ലക്കു­ടി­യാണ്. ഭർ­ത്താവ്: ഉണ്ണി­കൃ­ഷ്ണൻ, രണ്ട് പെ­ൺ­മക്കൾ: പൂ­ജ, കാ­ർ­ത്തി­ക.

You might also like

Most Viewed