സാ­രി­- പു­തി­യ കാ­ലത്തി­ന്റെ­ ‘ട്രെ­ന്റു­കൾ­’


സപ്ന അനു­ ബി­. ജോ­ർ­ജ്ജ് ഭാ­രതീ­യ സംസ്കാ­രത്തി­ന്റെ­ ഭാ­ഗമാ­യി­ സ്ത്രീ­കൾ ധരി­ക്കു­ന്ന വസ്ത്രമാണ് ചേ­ല അഥവാ­ സാ­രി­. 4 മു­തൽ 9 മീ­റ്റർ വരെ­ നീ­ളമു­ള്ള തു­ണി­യാണ് സാ­രി­ക്കാ­യി­ ഉപയോ­ഗി­ക്കു­ന്നത്. സാ­രി­യു­ടെ­ ഒരറ്റം അരക്കെ­ട്ടിൽ ഉറപ്പി­ക്കു­കയും, അരക്കെ­ട്ടി­നു­ ചു­റ്റു­മാ­യി­ അരക്കെ­ട്ടു­ മു­തൽ കാൽ വരെ­ മറയ്ക്കു­ന്ന രീ­തി­യിൽ ചു­റ്റു­കയും, ഇതി­ൻ­്റെ­ മറ്റേ­അറ്റം ഇടതു­ തോ­ളി­ൽ­ക്കൂ­ടെ­ പി­ന്നി­ലേ­ക്ക് ഇടു­കയും ചെ­യ്യു­ന്ന ഈ ശൈ­ലി­യാണ് കൂ­ടു­തലാ­യും സ്ത്രീ­കൾ ഉപയോ­ഗി­ച്ച് വരു­ന്നത്. രാ­ജാ­ രവി­വർ­മ്മ സാ­രി­യു­ടു­ത്ത് നി­ൽ­ക്കു­ന്ന യു­വതി­യു­ടെ­ ചി­ത്രങ്ങൾ ലോ­കപ്രസി­ദ്ധങ്ങളാ­ണ്. വടക്കേ­ ഇന്ത്യയി­ലോ­, തെ­ക്കേ­ ഇന്ത്യയി­ലോ­ ആണ് സാ­രി­യു­ടെ­ പി­റവി എന്ന് പറയപ്പെ­ടു­ന്നെ­ങ്കി­ലും ഇപ്പോൾ, ഇന്ത്യയു­ടെ­ ഒരു­ പ്രതീ­കമാ­യി­രി­ക്കു­കയാണ് ഈ വസ്ത്രം. ഫാ­ഷൻ ലോ­കത്തി­ന് ഭാ­രതത്തി­ന്റെ­ സംഭാ­വനയാണ് സാ­രി­. ഋഗ്വേ­ദത്തി­ലും ഗ്രീ­ക്ക് പു­രാ­ണങ്ങളി­ലും പരാ­മർ­ശമു­ള്ള ‘സാ­രി­’ എന്ന വേ­ഷത്തി­ലെ­ പു­തു­പു­ത്തൻ ട്രെൻ‍ഡു­കൾ സി­നി­മാ­ലോ­കവു­മാ­യി­ ബന്ധപ്പെ­ട്ടു­ കി­ടക്കു­ന്നു­ എന്നത് ഒരു­ വലി­യ സത്യമാ­ണ്. അഞ്ചര മീ­റ്റർ ആണ് സാ­രി­യു­ടെ­ നീ­ളം, വീ­തി­ 44 ഇഞ്ച്. സാ­രി­യു­ടെ­ ബോ­ർ­ഡർ, മു­ന്താ­ണി­ ഒരേ­ ഡി­സൈൻ കൊ­ടു­ക്കു­കയോ­, ഞൊ­റി­ വരു­ന്ന ഭാ­ഗത്തു­ മറ്റൊ­രു­ തു­ണി­ വെ­ച്ച് പി­ടി­പ്പി­ച്ചോ­ നമ്മു­ടെ­ അഭി­രു­ചി­യ്‌ക്ക് അനു­സരി­ച്ചു­ തയ്ച്ച് എടു­ക്കാ­വു­ന്നതെ­യു­ള്ളൂ­. ബോ­ർ­ഡറിൽ ലേ­യ്സ് തയ്ച്ചു­ പി­ടി­പ്പി­ക്കു­കയോ­, നെ­റ്റ്, ബ്രോ­ക്കേഡ് തു­ണി­കൾ തു­ന്നി­പ്പി­ടി­പ്പി­ക്കു­കയോ­ ആവാം. വസ്ത്ര വി­ശേ­ഷത്തി­ലെ­ മഹാ­ത്ഭു­തമാ­യ സാ­രി­യു­ടെ­ ഉത്ഭവത്തെ­ക്കു­റി­ച്ച്‌ വ്യക്തമാ­യ അറി­വു­കൾ ഇന്നും ലഭ്യമല്ല. എന്നാൽ പൗ­രാ­ണി­ക കാ­ലം മു­തൽ തന്നെ­ ഇന്ത്യയിൽ സാ­രി­ ഉപയോ­ഗി­ച്ചി­രു­ന്നു­ എന്നതിന്‌ തെ­ളി­വു­കളു­ണ്ട്‌. ദ്രൗ­പതി­യു­ടെ­ വസ്ത്രാ­ക്ഷേ­പ സമയത്ത്‌ ഭഗവാൻ ശ്രീ­കൃ­ഷ്ണൻ നൽ‍കി­യ ഒരി­ക്കലും അവസാ­നി­ക്കാ­ത്ത സാ­രി­യാ­യി­ മഹാ­ഭാ­രതത്തിൽ വരെ­ സാ­രി­ സ്ഥാ­നം നേ­ടി­. ചരി­ത്രതാ­ളു­കളി­ലൂ­ടെ­ സഞ്ചരി­ക്കു­ന്പോൾ മുൻ‍കാ­ലങ്ങളി­ലെ­ വീ­രവനി­തകളും സാ­രി­യു­ടെ­ പ്രണയി­താ­ക്കളാ­യി­രു­ന്നു­ എന്നു­ കാ­ണാം. ഝാ­ൻസി­യി­ലെ­ റാ­ണി­ ലക്ഷ്മി­ബാ­യി­, ബോ­ലാ­വി­ഡി­യി­ലെ­ മല്ലമ്മ, കി­ത്തോ­റി­ലെ­ യെ­ന്തമ്മ തു­ടങ്ങി­യവർ യു­ദ്ധഭൂ­മി­യിൽ ശത്രു­വി­നോട്‌ ഏറ്റു­മു­ട്ടി­യത്‌ സാ­രി­വേ­ഷധാ­രി­യാ­യി­ട്ടാ­യി­രു­ന്നു­. ‘വീ­രാംഗകച്ച’ എന്നാണ്‌ അത്തരം സാ­രി­കൾ അറി­യപ്പെ­ട്ടി­രു­ന്നത്‌. സാ­രി­കളി­ലെ­ വ്യത്യസ്ഥത ഇന്ന് വളരെ­ വ്യക്തമാ­ണ്, ഒരു­ ഫാ­ഷൻ തരംഗം തന്നെ­ സൃ­ഷ്ടി­ച്ചി­രി­ക്കയാ­ണ്. സാ­രി­കളിൽ കലാ­പരമാ­യ, സൃ­ഷ്ടി­പരമാ­യ ഐഡി­യാ­കൾ സ്വയം പല സ്ത്രീ­കളും പരീ­ക്ഷി­ച്ചു­ തു­ടങ്ങി­യി­രി­ക്കു­ന്നു­. കൈ­ത്തു­ന്നലു­കളും, മെ­ഷീൻ എബ്രോ­യി­ഡറി­കളും, ചി­ത്രപ്പണി­കളും, ആപ്ലിക് വർ­ക്കു­കളും, മു­ത്തു­കളും സീ­ക്വെ­ൻ­സു­കളും എന്നു­ വേ­ണ്ട പലതരം സാ­രി­കൾ ഇന്ന് ലഭ്യമാ­ണ്. ഇതെ­ല്ലാം ഫാ­ഷൻ ഡി­സൈ­നർ­മാ­രല്ല, മറി­ച്ച് വീ­ട്ടമ്മമ്മാ­രും, തയ്യൽ വി­ദഗ്ധകളും ആണ് തങ്ങളു­ടെ­ കരവി­രു­തു­കൾ സാ­രി­കളിൽ പരീ­ക്ഷി­ച്ചി­രി­ക്കു­ന്നത്. കാ­ലാ­കാ­ലങ്ങളാ­യി­ മലയാ­ളി­കളു­ടെ­ പ്രത്യേ­ക ശൈ­ലി­തന്നെ­യാ­യി­രു­ന്നു­ സാ­രി­കളി­ലെ­ വി­സ്മയി­പ്പി­ക്കു­ന്ന ചാ­രു­തകൾ! അവയിൽ കൈ­കൊ­ണ്ടു­ള്ള നൂ­ലി­ഴകളിൽ വി­രി­യു­ന്ന് എംബ്രോ­യി­കൾ, ആപ്ലിക് തു­ന്നലു­കൾ, കട്ട് വർ­ക്കു­കൾ എന്നി­വയാ­ണ്. സ്വന്തം സു­ഹൃ­ത്തു­ക്കൾ­ക്ക് അവരു­ടെ­ ഇഷ്ടത്തി­നു­ള്ള നി­റങ്ങളിൽ, സി­ൽ­ക്, ഖാ­ദി­ എന്നി­ങ്ങനെ­ വ്യത്യസ്തങ്ങളാ­യ തു­ണി­ത്തരങ്ങളിൽ പരീ­ഷണങ്ങൾ നടത്തി­ വി­ജയി­ച്ചവരാണ് മി­ക്കവരും. ഇന്ന് റോൾ കണക്കി­ന് തു­ണി­കൾ വാ­ങ്ങി­വെ­ച്ച് ‘കസ്റ്റമേ­ഴ്സി­ന്റെ­’ ഇഷ്ടത്തി­നും, പ്രാ­യത്തി­നും, ശരീ­രഘടനക്കും അനു­സരി­ച്ച് നി­റങ്ങളും, രീ­തി­കളും, തു­ന്നലു­കളും തീ­രു­മാ­നി­ച്ച്, ബ്ലൗ­സിൽ വരെ­ വ്യകതമാ‍­‍യ വ്യത്യസ്ഥകൾ,സ്റ്റൈ­ലു­കൾ വരു­ത്തി­ സാ­രി­കൾ കൃ­ത്യസമയത്തി­നു­ള്ളിൽ തയ്ച്ചു­ കൊ­ടു­ക്കു­ന്നു­. പി­ന്നെ­ ഇങ്ങനെ­ പ്ര്യത്യേ­കമാ­യി­ ഒരു­ ബാ­നറി­ന്റെ­ കൂ­ടെ­യോ­, ഡി­സൈ­നർ പേ­രു­കളി­ലോ­ അല്ലാ­തെ­ ചെ­യ്യു­ന്ന സാ­രി­കൾ നമു­ക്ക് മാ­ത്രമാ­യി­, നമ്മു­ടേത് മാ­ത്രമാ­യി­ത്തീ­രു­ന്നു­, അതി­നു­ ഒരു­ ഡൂ­പ്ലി­ക്കേ­റ്റോ­, അതേ­പോ­ലെ­ മറ്റൊ­ന്നൊ­ തയ്യാ­റാ­ക്കപ്പെ­ടു­ന്നി­ല്ല. ഇന്ന് വി­വാ­ഹസാ­രി­കൾ വരെ­ എബ്രോ­യി­ഡറി­, കട്ട് വർ­ക്ക് എന്നി­വ ചെ­യ്തു­കൊ­ടു­ക്കപ്പെ­ടു­ന്നു­ണ്ട്. അവയിൽ ചി­ലർ മാ­ത്രമാ­ണ്, മി­നി­ ബി­നി­യ്, അശ്വതി­ തോ­മസ്, അനു­ നവീൻ എന്നീ­ മലയാ­ളി­ സു­ഹൃ­ത്തു­ക്കൾ! ബോ­ളി­വുഡ് നടി­ ശി­ൽ‍പ്പ ഷെ­ട്ടി­ സാ­രി­ ഡി­സൈൻ രംഗത്തേ­ക്ക് കടന്നി­രി­ക്കു­ന്നു­. ആഭരണ ഡി­സൈൻ രംഗത്ത് വി­ജയം നേ­ടി­യതി­ന്‍റെ­ ഊർ‍ജ്ജത്തിൽ നി­ന്നാണ് ശി­ൽ‍പ്പ സാ­രി­ ഡി­സൈൻ രംഗത്തേ­ക്ക് പ്രവേ­ശി­ക്കു­ന്നത്. “ഞാൻ ഏറ്റവു­മധി­കം ഇഷ്ടപ്പെ­ടു­ന്ന വസ്ത്രമാ­ണെ­ന്നും, ഒരു­ സ്ത്രീ­യെ­ കാ­ഴ്ച്ചയിൽ ഏറ്റവും ആകർ‍ഷകമാ­ക്കു­ന്നതും ഗ്ലാ­മറസാ­ക്കു­ന്നതു­മാ­യ വേ­ഷമാണ് സാ­രി­” എന്നും ശി­ൽ­പ്പ തീ­ർ­ത്തു­ പറയു­ന്നു­. പാ­വാ­ടയ്ക്ക് പകരം പാ­ന്റി­ട്ടാണ് ഒരു­ നടി­ സാ­രി­യു­ടു­ത്ത്, എത്തി­യത്. മു­ൾ‍ഭാ­ഗം കണ്ടാൽ സാ­രി­യാ­ണെ­ന്ന് പറയും, താ­ഴ്ഭാ­ഗം കണ്ടാൽ ചു­രി­ദാർ ആണെ­ന്ന് പറയും. അത്തരത്തി­ലാ­യി­രു­ന്നു­ താ­രരാ­ജ്ഞി­യും, ഫാ­ഷൻ മൂ­ർ­ത്തി­കളിൽ ഒരാ­ളാ­യ രേ­ഖയു­ടെ­ സാ­രി­യു­ടെ­ രീ­തി­. മലയാ­ളി­ നടി­ അപർ­ണ മു­രളി­ ഏവരെ­യും അന്പരി­പ്പി­ച്ചാണ് ഒരു­ താ­രവി­വാ­ഹ വേ­ദി­യിൽ പ്രത്യക്ഷപ്പെ­ട്ടത്. ചു­വന്ന ജോ­ർ­ജറ്റ് സാ­രി­ക്ക് മു­കളിൽ ഒരു­ സീ­ക്വൻ­സ് വെ­ച്ച നീ­ളൻ ബ്ലാ­ക്ക് ജാ­ക്കറ്റ് ചേ­ർ­ത്തു­ള്ളതാ­യി­രു­ന്നു­വേ­ഷം. നല്ലൊ­രു­ പാ­ർ­ട്ടി­വെ­യർ എന്നു­ള്ള ആശയമാ­യി­രു­ന്നു­ അതെ­ന്ന് അപർ­ണ്ണ വി­ശദീ­കരി­ച്ചു­. എറണാ­കു­ളത്തെ­ “പ്രാ­ണ” ഡി­സൈ­നർ കടയു­ടെ­ ഉടമസ്ഥ സാ­ക്ഷാൽ പൂ­ർ‍ണി­മ ഇന്ദ്രജി­ത്ത് ആണ്. പ്രാ­ണയാണ് ഫി­ലിം അവാ­ർ­ഡ് വാ­ങ്ങാ­നെ­ത്തി­യ മഞ്ജു­ വാ­ര്യരു­ടെ­ സാ­രി­ ഡി­സൈൻ ചെ­യ്തി­രി­രു­ന്നത്. വർ‍ഷങ്ങളി­ലൂ­ടെ­ ഫാ­ഷൻ തരംഗമാ­യി­ മാ­റി­യി­രി­ക്കു­ന്ന സാ­രി­യെ­ക്കു­റി­ച്ച്, ഇംഗ്ലണ്ടി­ലെ­ വസ്ത്ര ഡി­സൈ­നറാ­യ ലാ­സൻ സി­മോ­ൺസ്‌ ഇങ്ങനെ­ അഭി­പ്രാ­യപ്പെ­ട്ടു­. ‘ഞാൻ തന്നെ­ ഒരു­ ഡി­സൈൻ ഉണ്ടാ­ക്കു­ന്നു­ണ്ട്‌, കണ്ടാൽ സാ­രി­ പക്ഷേ­ പി­റകിൽ പക്ഷെ­ സിബ് കാ­ണും’ - ലാ­സൻ പറയു­ന്നു­. ഡി­സൈ­നർ സാ­രി­കളു­ടെ­ പു­തു­ലോ­കം ഇന്ന് ടീ­നേജ് കു­ട്ടി­കളി­ലേ­ക്കും പടർ­ന്നി­രി­ക്കു­ന്നു­. സാ­രി­ ഉടു­ക്കാൻ ആഗ്രഹി­ക്കാ­ത്ത പെൺ‍കൊ­ടി­മാർ കു­റവാ­ണ്, പ്രത്യേ­കി­ച്ച് വി­ശേ­ഷാ­വസരങ്ങൾ­ക്കാ­യി­ കാ­ത്തി­രി­ക്കു­ന്നു­ അവർ സാ­രി­യു­ടു­ക്കാ­നാ­യി­! പത്ത് ­വർ‍ഷങ്ങൾ­ക്ക് മു­ന്പാ­ണെ­ങ്കിൽ‍ കാ­ഞ്ചീ­പു­രം സാ­രി­ മാ­ത്രമാ­യി­രു­ന്നു­ ചോ­യ്‌സ്. ഇപ്പോ­ഴാ­കട്ടെ­ വി­വി­ധ മോ­ഡൽ സാ­രി­കളു­ടെ­ ഒരു­ വൻ ശേ­ഖരം തന്നെ­യു­ണ്ട്. പഴയകാ­ല ഹാഫ് സാ­രി­ പോ­ലെ­ തോ­ന്നി­ക്കു­ന്ന ഡി­സൈ­നർ‍ സാ­രി­കളു­മു­ണ്ട്, ഇതാണ് പു­തി­യ ഫാ­ഷൻ‍ട്രെ­ന്റ്. നി­റയെ­ മി­നു­ക്കു­പണി­കൾ ചെ­യ്തതും മു­ന്താ­ണി­യും ബോ­ഡി­യിൽ ഇടഭാ­ഗം മാ­ത്രം വർ‍ക്ക്ചെ­യ്തും ഉള്ള വ്യത്യസ്ഥകൾ ഇന്ന് ധാ­രാ­ളാ­മാണ് സാ­രി­യി­ടെ­ ഫാ­ഷൻ രംഗത്ത്. സ്ത്രീ­ക്ക്‌ ഏറ്റവും പ്രൗ­ഢി­യും കു­ലീ­നതയും നൽ‍കു­ന്ന വേ­ഷമേ­താ­ണെ­ന്നു­ ചോ­ദി­ച്ചാൽ മലയാ­ളി­ ഒറ്റവാ­ക്കിൽ ഉത്തരം നൽ‍കും സാ­രി­യെ­ന്ന്‌. വി­ശേ­ഷാ­വസരങ്ങളിൽ സാ­രി­യു­ടു­ത്ത്‌ കണ്ണഞ്ചി­പ്പി­ക്കാ­നു­ള്ള ഒരവസരവും കളഞ്ഞു­കു­ളി­ക്കാൻ തയ്യാ­റല്ല ഇന്നത്തെ­ തലമു­റയി­ലെ­ പെൺ‍കു­ട്ടി­കൾ! ചി­ങ്ങം ഒന്നി­നും കേ­രളപ്പി­റവി­ക്കു­മൊ­ക്കെ­ ഒന്നു­ സാ­രി­യു­ടു­ത്ത്‌ ചെ­ത്താൻ കൊ­തി­ക്കു­ന്ന കോ­ളേ­ജ്‌കു­മാ­രി­മാ­രും ഉദ്യോ­ഗസ്ഥകളാ­യ സ്ത്രീ­കളു­മൊ­ക്കെ­ മു­ന്‍പത്തെ­ അപേ­ക്ഷി­ച്ച്‌ കൈ­ത്തറി­ സാ­രി­കളും, സെ­റ്റ്മു­ണ്ടു­കളും കൂ­ടു­തലാ­യി­ ഇന്ന് വാ­ങ്ങു­ന്നു­. സെ­റ്റ്‌ മു­ണ്ടു­കളി­ലെ­ പെ­യ്ന്റിംഗ്‌, ഡി­സൈ­നർ വർ‍ക്കു­കൾ, ആപ്ലി­ക്കു­കൾ ചെ­യ്ത സെ­റ്റു­കൾ എന്നി­വയി­ലെ­ പ്രത്യേ­കതയാണ് ഇവരെ­ ഇപ്പോൾ സാ­രി­കളി­ലേ­ക്ക് ആകർ­ഷി­ക്കു­ന്നത്. 300 രൂ­പ മു­തൽ മു­കളി­ലോ­ട്ട്‌ വി­ലയു­ള്ള ഇത്തരം സാ­രി­കളു­ടെ­ പ്രത്യേ­കത, സാ­രി­യെ­ന്ന വേ­ഷത്തോ­ടൊ­പ്പം ഒരു­ മലയാ­ളി­ത്തം കൂ­ടി­ കി­ട്ടു­ന്നു­വെ­ന്നതാ­ണ്‌.

You might also like

Most Viewed