ഇഴകൾ പി­രി­ച്ച് അറു­പത് പെ­ണ്ണു­ങ്ങൾ ചരി­ത്രത്തി­ലേ­യ്ക്ക്


സോന പി.എസ്

വന്റെ­ കഥകൾ മാ­ത്രം പറഞ്ഞ ചരി­ത്രത്തി­ന്റെ­ ചി­ല താ­ളു­കൾ അവളു­ടെ­ കഥകൾ കൂ­ടി­ ചേ­ർ­ത്തെ­ഴു­തി­ നമ്മെ­ വി­സ്മയി­പ്പി­ക്കാ­റു­ണ്ട്. ചരട് പി­ന്നി­ക്കളി­ എന്ന കലാ­രൂ­പത്തി­ന്റെ­ അവതരണത്തി­ലൂ­ടെ­ വി­സ്മയങ്ങൾ തീ­ർ­ത്ത് ചരി­ത്രമാ­കാൻ കാ­ത്തു­നി­ൽ­ക്കു­കയാണ് ബഹ്റൈ­നി­ലെ­ അറു­പത് മലയാ­ളി­ വനി­തകൾ.

മനസ്സിൽ പ്രണയവർ­ണ്ണങ്ങൾ നി­റയ്ക്കു­ന്ന സങ്കൽ­പ്പങ്ങളിൽ സ്ത്രീ­കൾ­ക്ക് പ്രി­യപ്പെ­ട്ടതും ഹൃ­ദയത്തോട് ചേ­ർ­ന്നു­ നി­ൽ­ക്കു­ന്നതും വൃ­ന്ദാ­വനത്തി­ലെ­ ഗോ­പി­കമാ­രും കൃ­ഷ്ണനു­മാ­ണെ­ന്നതിൽ ആർ­ക്കും എതി­രഭി­പ്രാ­യമി­ല്ല. കു­സൃ­തി­കളും, കളി­യും ചി­രി­യും വാ­ത്സല്യവും, ഭക്തി­യും പ്രണയവു­മെ­ല്ലാം അതി­ന്റെ­ പ്രി­യപ്പെ­ട്ട ഭാ­വങ്ങളു­മാ­ണ്.
ഇവയെ­ല്ലാം നി­റഞ്ഞു­ നി­ൽ­ക്കു­ന്ന

കാ­ലി­കളെ­ മേ­ച്ചു­ കൃ­ഷ്ണൻ... 

കാ­ളി­ന്ദി­ നദി­ക്കരയിൽ 

കേ­ളി­യാ­ടി­ നടക്കു­ന്നു­... 

കതി­രവന്റെ­....

എന്ന് തു­ടങ്ങു­ന്ന വരി­കളൾ­ക്ക് ഈണമി­ട്ടാണ് ബഹ്റൈൻ കേ­രളീ­യ സമാ­ജത്തി­ലെ­ സാ­യാ­ഹ്നങ്ങൾ ഇപ്പോൾ തു­ടങ്ങു­ന്നത്. ഈ ഈണത്തി­നനു­സരി­ച്ച് തെ­റ്റാ­തെ­യും ഇടറാ­തെ­യും പ്രാ­യഭേ­ദമെ­ന്യേ­ ചു­വട് വെ­ച്ച് അറു­പതോ­ളം സ്ത്രീ­കൾ ഇഴപി­രി­യാ­തെ­ നെ­യ്തെ­ടു­ക്കു­ന്നത് പെ­ൺ­കരു­ത്തി­ന്റെ­ വി­ജയഗാ­ഥകൂ­ടി­യാ­ണ്. കേ­രളീ­യ സമാ­ജത്തി­ന്റെ­ വനി­താവേ­ദി­യു­ടെ­ ആഭി­മു­ഖ്യത്തിൽ ഓണാ­ഘോ­ഷത്തോട് അനു­ബന്ധി­ച്ചാണ് നടത്താ­നി­രു­ന്നത്. എന്നാൽ പ്രളയക്കെ­ടു­തി­യിൽ ഓണാ­ഘോ­ഷ പരി­പാ­ടി­കളെ­ല്ലാം റദ്ദാ­ക്കി­യ സാ­ഹചര്യത്തിൽ അധി­കം വൈ­കാ­തെ­ ഈ കലാ­രൂ­പം ജനഹൃ­ദയങ്ങളി­ലേയ്­ക്ക് എത്തി­ക്കു­ക തന്നെ­ ചെ­യ്യും എന്നാണ് ഇതി­ന്റെ­ അണി­യറ പ്രവർ­ത്തകർ പറയു­ന്നത്. 

ചരട് പി­ന്നി­ക്കളി­ എന്ന കലാ­രൂ­പം അന്യം നി­ന്നു­പോ­യ ഒരു­ കലാ­രൂ­പത്തി­ന്റെ­ തി­രി­ച്ച്­ വരവ് മാ­ത്രമല്ല. അന്താ­രാ­ഷ്ട്ര തലത്തി­ലേ­യ്ക്ക് സ്ത്രീ­ സാ­ന്നി­ധ്യത്തെ­ അടയാ­ളപ്പെ­ടു­ത്താ­നു­ള്ള വലി­യൊ­രു­ ശ്രമം കൂ­ടി­യാ­ണ്. കഴി­ഞ്ഞ മൂ­ന്ന് വർ­ഷമാ­യി­ കേ­രളീ­യ സമാ­ജത്തിൽ ചരട് ­പി­ന്നി­ക്കളി­ നടന്നു­ വരു­ന്നു­. പതി­നാ­റ് ­പേ­രടങ്ങു­ന്ന ഒരു­ ഗ്രൂ­പ്പാ­യി­ട്ടാണ് ഈ കലാ­രൂ­പം മു­ൻ­വർ­ഷങ്ങളിൽ അവതരി­പ്പി­ച്ചി­രു­ന്നത്. ആറ് വയസ്സു­ള്ള പെ­ൺ­കു­ട്ടി­കൾ മു­തൽ അറു­പത് വയസ്സു­ള്ള അമ്മമാ­ർ­വരെ­ ഇതിൽ പങ്കെ­ടു­ക്കു­ന്നു­ണ്ട്. ഗോ­പി­കമാർ ശ്രീ­കൃ­ഷ്ണനെ­ താ­രാ­ട്ട് പാ­ടി­ ഉറക്കു­ന്നതും, വെ­ണ്ണ വെ­ച്ച പാ­ത്രം കൃ­ഷ്ണന് എടു­ക്കാൻ കഴി­യാ­ത്ത രീ­തി­യിൽ ഉയരത്തിൽ വെ­യ്ക്കു­ന്നതും കാ­ളി­യനെ­ ബന്ധനസ്ഥനാ­ക്കു­ന്നതു­മാണ് ഇതി­ലെ­ കഥാ­സാ­രം. 

ഗോ­പി­കമാർ പാ­ട്ടു­പാ­ടി­ താ­ളത്തിൽ ചു­വട് വെ­യ്ക്കു­കയും ചു­വടി­നനു­സരി­ച്ച് ചരട് പി­ന്നു­കയും പി­ന്നീട് അവ അഴി­ക്കു­കയും ചെ­യ്യു­ന്നതാണ് ഈ കലാ­രൂ­പം അവതരി­പ്പി­ക്കു­ന്ന രീ­തി­. വളരെ­ ശ്രദ്ധയോട് കൂ­ടി­ കളി­ക്കേ­ണ്ട ഈ കളി­ക്ക് തി­രു­വാ­തി­രക്കളി­യു­ടെ­ മറ്റൊ­രു­ ഭാ­വമാ­ണ്. എന്നാൽ തി­രു­വാ­തി­ര പോ­ലെ­ എളു­പ്പത്തിൽ പഠി­ച്ചെ­ടു­ക്കാൻ കഴി­യി­ല്ല എന്നതാണ് ഇതി­ന്റെ­ പ്രത്യേ­കത. ഒരാ­ളു­ടെ­ അശ്രദ്ധ മൂ­ലം മൊ­ത്തത്തിൽ ചു­വടു­കൾ തെ­റ്റി­ അലങ്കോ­ലപ്പെ­ടാ­നു­ള്ള സാ­ധ്യതകൾ വളരെ­ കൂ­ടു­തലാണ് ചരട് പി­ന്നി­ക്കളി­യിൽ. അതി­നാൽ തന്നെ­ ഓരോ­ ചു­വടും വളരെ­യേ­റെ­ ശ്രദ്ധയോ­ടും കരു­തലോ­ടും കൂ­ടി­യാണ് ചെ­യ്യേ­ണ്ടത്. ഏറ്റവും മി­കച്ച രീ­തി­യിൽ ഈ കലാ­രൂ­പം അവതരി­പ്പി­ക്കണമെ­ങ്കിൽ നല്ല പരി­ശീ­ലനം വേ­ണമെ­ന്ന ബോ­ധ്യമാണ് അവധി­ ദി­വസങ്ങളി­ലും സാ­യാ­ഹ്നങ്ങളി­ലും ഇതിൽ പങ്കെ­ടു­ക്കു­ന്ന ഓരോ­രു­ത്തരെ­യും മു­ടങ്ങാ­തെ­യു­ള്ള പരി­ശീ­ലനത്തിന് ഇവി­ടെ­ എത്തി­ക്കു­ന്നത്. പരി­ശീ­ലനത്തി­നാ­യി­ ഇവി­ടെ­യെ­ത്തു­ന്നവരു­ടെ­ ചു­വടു­കൾ­ക്കെ­ല്ലാം ഒരേ­ താ­ളമാ­കു­ന്നതി­ന് പി­ന്നിൽ മികച്ച പരി­ശീ­ലനം മാ­ത്രമല്ലെ­ന്നും, പ്രവാ­സി­ വനി­തകൾ ഒരു­ കാ­രണം കൊ­ണ്ടും പു­റകോ­ട്ട് പോ­കരു­തെ­ന്ന ദൃ­ഢനി­ശ്ചയവും, ഗി­ന്നസ് റെ­ക്കോ­ർ­ഡി­ലേയ്­ക്കും, ലിംകയി­ലേ­യ്ക്കു­മെ­ല്ലാം ഇടംപി­ടി­ച്ച് ലോ­ക ശ്രദ്ധ നേ­ടി­യെ­ടു­ക്കു­ക എന്ന ലക്ഷ്യം കൂ­ടി­യു­ണ്ട് മെ­ഗാ­ ചരട് പി­ന്നി­ക്കളി­യു­ടെ­ അണി­യറ വി­ശേ­ഷങ്ങളിൽ. 

ബഹ്റൈൻ കേരളീയ സമാ­ജത്തിൽ കഴി­ഞ്ഞ വർ­ഷം വരെ­ 16 പേ­രടങ്ങു­ന്ന ഗ്രൂ­പ്പാണ് ചരട് പി­ന്നി­ക്കളി­ അവതരി­പ്പി­ച്ചി­രു­ന്നത്. എന്നാൽ ഈ വർ­ഷം മു­തൽ അത് നാ­ല് ഗ്രൂ­പ്പാ­യി­ ഒരു­മി­ച്ച് മെ­ഗാ­ ചരട് പി­ന്നി­ക്കളി­യാ­യി­ട്ടാണ് അവതരി­പ്പി­ക്കു­ന്നത്. വി­ഷ്ണു­നാ­ടക ഗ്രാ­മത്തി­ന്റെ­ നേ­തൃ­ത്വത്തി­ലാണ് ഈ മെ­ഗാ­ സംരംഭം അണി­യി­ച്ചൊ­രു­ക്കു­ന്നത്. കേ­രളത്തി­ലെ­ തെ­ക്കൻ തി­രു­വി­താംകൂ­റി­ലെ­ പഴയ തലമു­റയി­ൽ­പ്പെ­ട്ടവരാണ് ചരട് പി­ന്നി­ക്കളി­ കളി­ച്ചു­വന്നി­രു­ന്നത്. എന്നാൽ ഇന്ന് ഈ കലാ­രൂ­പത്തെ­ കു­റി­ച്ച് അറി­യാ­വു­ന്ന പഴയ തലമു­റയി­ൽ­പ്പെ­ട്ട കു­ഞ്ഞി­ക്കു­ട്ടി­ അമ്മയിൽ നി­ന്നാണ് വി­ഷ്ണു­നടനഗ്രാ­മം ചരട് പി­ന്നി­ക്കളി­ സ്വാ­യത്തമാ­ക്കി­യത്. തെ­ക്കൻ കേ­രളത്തിൽ ഈ കലാ­രൂ­പത്തി­ന്റെ­ ഗു­രു­ക്കന്മാർ രണ്ട് ­പേ­രാ­യി­രു­ന്നു­. അവർ രണ്ട് പേ­രും മരി­ച്ചു­പോ­യി­. പഴമയെ­ ഇഷ്ടപ്പെ­ടു­ന്ന പു­തി­യ തലമു­റ ഗ്രാ­മീ­ണതയു­ടെ­ ഉള്ളറകളിൽ നി­ന്ന് ഈ കലാ­രൂ­പത്തെ വീ­ണ്ടെ­ടു­ക്കു­കയും, ബഹ്റൈ­നി­ലെ­ പ്രവാ­സി­ വനി­തകൾ­ക്ക് സമ്മാ­നി­ക്കു­കയു­മാ­യി­രു­ന്നു­. ക്രി­യാ­ത്മകമാ­യ സംരംഭങ്ങൾ­ക്ക് പി­ന്തു­ണ നൽ­കു­ന്ന ഇവി­ടത്തെ­ സ്ത്രീ­കൾ അത് രണ്ട് കൈ­യ്യും നീ­ട്ടി­ സ്വീ­കരി­ക്കു­കയും ചെ­യ്തു­. ഇന്ത്യക്ക് അകത്തും പു­റത്തു­മാ­യി­ ഇത് ആദ്യമാ­യി­ട്ടാണ് ഇത്രയും ആളു­കളെ­ പങ്കെ­ടു­പ്പി­ച്ച് കൊ­ണ്ട് ചരട് പി­ന്നി­ക്കളി­ ഇത്ര ഗംഭീ­രമാ­യി­ അവതരി­പ്പി­ക്കു­ന്നതെ­ന്നും, അതി­ന്റെ­ ഭാ­ഗമാ­കാൻ കഴി­ഞ്ഞതിൽ വളരെ­ അഭി­മാ­നവും സന്തോ­ഷവു­മു­ണ്ടെ­ന്നും പറയു­ന്ന ഇവർ നടത്താ­നി­രു­ന്ന സമയത്തിൽ നി­ന്ന് അൽ­പ്പം വൈ­കിപ്പോ­യെ­ങ്കി­ലും പ്രവാ­സി­കൾ­ക്ക് ചരി­ത്ര നി­മി­ഷം കാ­ഴ്ചവെ­യ്ക്കാ­നു­ള്ള ഒരു­ക്കത്തി­ലും തി­ടു­ക്കത്തി­ലു­മാ­ണ്.

You might also like

Most Viewed