മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് ലീഗിനെ വർഗീയ പാർട്ടിയാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം : മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണു മുസ്‌ലിം ലീഗിനെ വർഗീയപാർട്ടിയായി കാണുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന കടകംപള്ളി സുരേന്ദ്രന്റെയും എം.എ. ബേബിയുടെയും അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ഹിന്ദു ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിൽ, ലീഗ് നേടിയ വോട്ടുകളാണ് ഇതിനു മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ജയിച്ചതിനു പിന്നാലെ വർഗീയ വോട്ടുകളുടെ ഏകീകരണമാണ് വിജയത്തിനു പിന്നിലെന്ന് ഇടതുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസലും അഭിപ്രായപ്പെട്ടിരുന്നു.

You might also like

Most Viewed