പാപ്പാത്തിച്ചോല കയ്യേറ്റം : ടോം സക്കറിയക്കെതിരേ കേസ്


മൂന്നാര്‍ :സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ സര്‍ക്കാർ ഭൂമി കൈയേറിയ സംഭവത്തിൽ സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയക്കെതിരേ പോലീസ് കേസെടുത്തു. റവന്യൂവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 1957 ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്.

ഇത് കൂടാതെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊറിഞ്ചു എന്നയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം ശാന്തന്‍പാറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാർ ഭൂമി കയ്യേറി കുരിശും ഷെഡ്ഡും സ്ഥാപിച്ചു എന്നാണ് കേസ്. ഇപ്പോള്‍ വിദേശത്തുള്ള ടോം സക്കറിയയെ നാട്ടിലേയ്ക്ക് വിളിച്ചുവരുത്തുമെന്നാണ് സൂചന.

പാപ്പാത്തിച്ചോലയില്‍ അനധികൃതമായി കയ്യേറി നിര്‍മ്മിച്ച കുരിശും ഷെഡ്ഡും ഇന്നലെ സബ്കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു. കുരിശും സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിടവും പൊളിച്ച റവന്യൂസംഘം ഷെഡ്ഡുകള്‍ക്ക് തീയിട്ടു. പാപ്പാത്തിച്ചോലയില്‍ 2,185 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിനുള്ളത്. ഇതില്‍ 200 ഏക്കര്‍ ഭൂമി കൈയടക്കിയാണ് തൃശൂര്‍ ആസ്ഥാനമായ സ്പിരിറ്റ് ഓഫ് ജീസസ് കുരിശും ഷെഡും നിര്‍മിച്ചത്. അ

You might also like

Most Viewed