മാണിയെ ഇനി തിരിച്ചു വിളിക്കേണ്ടെന്ന് യുഡിഎഫ്


തിരുവനന്തപുരം : യുഡിഎഫ് വിട്ടുപോയ കെഎം മാണിയെ തിരിച്ചു വിളിക്കേണ്ടെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനിച്ചു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ തിരിച്ചുവിളിച്ചത്തിന്റെ പേരിൽ കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. മാണി നിലപാട് വ്യക്തമാക്കുന്നത് വരെ യുഡിഎഫ് നേതാക്കളില്‍ നിന്ന് ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനകളൊന്നും തന്നെ ഉണ്ടാകില്ല. എന്നാൽ മാണിക്ക് എപ്പോള്‍ വേണമെങ്കിലും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി തിരിച്ച് വരാം.

ഓരോ ദിവസവും മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് നാണക്കേടാണെന്ന് ജെഡിയു അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിൽ ഒന്നും ശരിയാകാത്ത ഒരു വര്‍ഷം എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും, ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികാഘോഷ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും യോഗത്തിൽ തീരുമാനമായി.

You might also like

Most Viewed