പുതുവൈപ്പിൻ പൊലീസ് നടപടിക്കെതിരെ സിപിഐയും വി.എസ്. അച്യുതാനന്ദനും രംഗത്ത്


കൊച്ചി : പുതുവൈപ്പിനിൽ സമരം ചെയ്യുന്ന നാട്ടുകാരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ എൽഡിഎഫ് ഘടകക്ഷിയായ സിപിഐയും മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും രംഗത്ത്. ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി വേണമെന്നു സിപിഐ ആവശ്യപ്പെട്ടു.

മര്‍ദനത്തിന് നേതൃത്വം നല്‍കിയത് യതീഷ് ചന്ദ്രയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. മുന്‍പ് അങ്കമാലിയില്‍ എല്‍ഡിഎഫ് പ്രവർത്തകരെ മര്‍ദിച്ചതും യതീഷ് ചന്ദ്രയാണ്. നടപടി ഗുണ്ടായിസമെന്ന് അന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം. ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണി നയമല്ലെന്നും രാജു പറഞ്ഞു.

പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു. കൊച്ചി ഡിസിപിയെ സസ്പെന്‍ഡ് ചെയ്യണമെന്നും വി.എസ്. മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു. സംഘർഷത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമരത്തെ അനുഭാവപൂർവം പരിഗണിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

You might also like

Most Viewed