കുമ്മനം രാജേശഖരനെ 'എംഎൽഎ' ആക്കി പ്രധാനമന്ത്രിയുടെ ഓഫിസ്


കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ അനുസ്മരണ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരനെ ഉൾപ്പെടുത്തിയത് 'എംഎൽഎ' എന്ന നിലയിൽ. കുമ്മനം രാജശേഖരനെ എംഎൽഎ എന്നു വിശേഷിപ്പിച്ചാണു പ്രധാനമന്ത്രിയുടെ ഓഫിസ് പട്ടിക കൈമാറിയത്. എറണാകുളം സെന്റ് തെരേസാസ് കോളജിലാണു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടർ സെക്രട്ടറി ഒപ്പുവച്ച് ചീഫ് സെക്രട്ടറിക്കു കൈമാറിയ പട്ടികയിലാണു കുമ്മനത്തെ എംഎൽഎ എന്നു വിശേഷിപ്പിച്ചത്. കുമ്മനം പ്രധാനമന്ത്രിക്കൊപ്പം മെട്രോ യാത്ര നടത്തിയത് ഏറെ വിവാദമായിരുന്നു. രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതിൽ എന്താണ് തെറ്റ് എന്നായിരുന്നു കുമ്മനത്തിൻറെ പ്രതികരണം.

സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed