നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ അന്തരിച്ചു


തിരുവനന്തപുരം : നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ (50) അന്തരിച്ചു. കരള്‍രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

രോഗികളുടെ ബാഹുല്യം കാരണം സാജന് തുടക്കത്തില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നെങ്കിലും ശനിയാഴ്ച രാത്രിയോടെ മെഡിക്കല്‍ ഐസിയുവില്‍ മാറ്റുകയും ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രോഗി വരുമ്പോള്‍ തന്നെ കരള്‍ രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മീഡിയ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കലാഭവന്‍ സാജന്റെ ചിത്രം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.
ഇരുപത്തഞ്ചോളം മലയാള സിനിമകളിൽ സാജൻ ശബ്ദം നൽകിയിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റെന്ന നിലയിൽ ചലച്ചിത്ര രംഗത്തെ അറിയപ്പെടുന്ന കലാകാരനായിരുന്നു സാജൻ.

You might also like

Most Viewed