താൻ മരിച്ചിട്ടില്ലെന്ന് സാജൻ പള്ളുരുത്തി


കോലഞ്ചേരി : താന്‍ മരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ നിഷേധിച്ച് നടനും മിമിക്രി താരവുമായ സാജന്‍ പള്ളുരുത്തി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തന്റെ മരണവാര്‍ത്തയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി സാജന്‍ രംഗത്തെത്തിയത്.

പ്രിയസുഹൃത്തുക്കളെ എന്റെ ചിത്രവും ചേര്‍ത്ത് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേര്‍ സത്യാവസ്ഥ അറിയാനായി താനുമായി ബന്ധപ്പെടുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും തന്റെ ചിത്രം ചേര്‍ത്തു വച്ചുള്ള വാര്‍ത്ത വിശ്വസിക്കരുതെന്നും സാജന്‍ പള്ളുരുത്തി വീഡിയോയില്‍ പറയുന്നു.

മിമിക്രി താരം കലാഭവന്‍ സാജന്‍ മരിച്ചുവെന്ന വാര്‍ത്തയുടെ ചുവടുപിടിച്ചാണ് സാജന്‍ പള്ളുരുത്തിയുടെ ചിത്രവും ചേര്‍ത്ത് വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. ഇതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി സാജന്‍ പള്ളുരുത്തി തന്നെ നേരിട്ട് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ എത്തിയത്. ഇപ്പോൾ കോലഞ്ചേരിയിൽ "മോഹൽലാൽ" എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സാജൻ.

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ആണ് ഇന്ന് രാവിലെ അന്തരിച്ചത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed