പുതുവൈപ്പ് ജനകീയ സമരം : ഡിജിപി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി


തിരുവനന്തപുരം : പുതുവൈപ്പ് ജനകീയ സമരത്തിനെതിരെ നടന്ന പൊലീസ് നടപടിയില്‍ ഡിജിപി ടി.പി സെന്‍കുമാര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. പൊലീസ് നടപടിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കൊച്ചി സിറ്റിപൊലീസ് കമ്മീഷണര്‍ എംപി ദിനേശിനോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് നടപടി വന്‍വിവാദമായ പശ്ചാത്തലത്തിലാണിത്.

ഈ മാസം 17, 19 തീയതികളിലാണ് സമരക്കാര്‍ക്കെതിരെ പൊലീസ് ക്രൂരമായ രീതിയില്‍ പെരുമാറിയത്. പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ നഗരത്തിലെത്തി പ്രതിഷേധം നടത്തിയിരുന്നു. സമരക്കാരെ ലാത്തിച്ചാര്‍ജ്ജിലൂടെയാണ് പൊലീസ് നേരിട്ടത്.

ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം 19നും സമരക്കാരെ പൊലീസ് ക്രൂരമായ മര്‍ദ്ദനമുറകളോടെ നേരിട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.

You might also like

Most Viewed