നടിയെ ആക്രമിച്ച കേസിൽ രണ്ട് പ്രതിപക്ഷ എംഎൽഎമാരുടെ മൊഴിയെടുക്കും


കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തൃക്കാക്കര എംഎൽഎ പി.ടി.തോമസ്, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരുടെ മൊഴിയെടുക്കും. രാഷ്ട്രപതി തിര‍ഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ എംഎൽഎമാരായ ഇരുവരും തിരുവനന്തപുരത്തായതിനാൽ അവിടെത്തിയാകും അന്വേഷണ സംഘം മൊഴിയെടുക്കുക.

സംഭവം നടന്ന അന്ന് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരിൽ ഒരാളായിരുന്നു പി.ടി.തോമസ്. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടൽ കേസിന്റെ ആദ്യം മുതൽതന്നെ ഉണ്ടായിരുന്നു. ഇതാണ് പി.ടി.തോമസിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

അൻവർ സാദത്ത് എംഎൽഎയ്ക്ക് നടൻ ദിലീപുമായി വളരെയടുത്ത ബന്ധവുമുണ്ട്. അതിനാൽ നടിക്കെതിരെ നടത്തിയ അതിക്രമത്തെക്കുറിച്ച് എന്തെങ്കിലും വിവരം ദിലീപ് അൻവർ സാദത്തിനോട് പങ്കുവച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യൽ.

 

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed