ബാണാസുര പദ്ധതി പ്രദേശത്ത് മീൻ പിടിക്കാനിറങ്ങിയ നാലുപേരെ കാണാതായി


കൽപ്പറ്റ : പടിഞ്ഞാറത്തറ ബാണാസുര സാഗർ പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടിൽ കൊട്ടവഞ്ചിയിൽ മീൻ പിടിക്കാനിറങ്ങിയവരിൽ നാലുപേരെ കാണാതായി. ഏഴു പേരായിരുന്നു വഞ്ചിയിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപെടുത്തി.

കോഴിക്കോട് തുഷാരഗിരി ചെമ്പുകടവ് സ്വദേശികളായ നെല്ലിപ്പൊയിൽ സച്ചിൻ (20), മോളേക്കുന്നിൽ ബിനു (42) , മണിത്തൊട്ടി മെൽവിൻ (34), പ്രദേശവാസിയായ സിങ്കോണ പടിഞ്ഞാറേക്കുടിയിൽ വിൽസൺ എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നര മുതൽ വെള്ളക്കെട്ടിൽ കാണാതായത്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

You might also like

Most Viewed