65–ാമതു നെഹ്‌റു ട്രോഫി ജലോൽസവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


ആലപ്പുഴ : 65–ാമതു നെഹ്‌റു ട്രോഫി ജലോൽസവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ ഭാര്യ കമല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ചാണ്ടി, ജി.സുധാകരൻ, തോമസ് ഐസക്, ഇ.ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു.

ചെറുവള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങളോടെയാണ് മൽസരങ്ങൾക്ക് തുടക്കമായത്. മൽസര വിഭാഗത്തിലെ 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 78 കളിവള്ളങ്ങളാണ് അണിനിരക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുൾപ്പെടെ മുപ്പതിനായിരത്തോളം പേർ നേരിട്ടും വിദേശികളുൾപ്പെടെ ലക്ഷക്കണക്കിനു പ്രേക്ഷകർ ടിവിയിലും ഇന്റർനെറ്റിലുമായി ജലോൽസവത്തിനു സാക്ഷ്യം വഹിക്കും.

http://webcast.gov.in/nehrutrophy എന്ന വെബ്സൈറ്റിൽ വള്ളംകളിയുടെ ലൈവ് സ്‌ട്രീമിങ് ഉണ്ടാകും. ചരിത്രത്തിൽ ഏറ്റവുമധികം കളിവള്ളങ്ങൾ ട്രാക്കിലെത്തുന്ന ഇത്തവണ ചെറുവള്ളങ്ങളുടെയും ചുണ്ടൻവള്ളങ്ങളുടെയും പ്രാഥമിക മൽസരങ്ങളിൽനിന്നു ഫൈനലിലേക്കുള്ള വള്ളങ്ങളെ കണ്ടെത്തുക ഫിനിഷ് ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ്.

You might also like

അന്പലപ്പു­­­­­­­ഴയിൽ കടലേ­­­­­­­റ്റം അതി­­­­­­­രൂ­­­­­­­ക്ഷം : ഇരു­­­­­­­ന്നൂ­­­­­­­റി­­­­­­­ലേ­­­­­­­റെ­­­­­­­ വീ­­­­­­­ടു­­­­­­­കൾ വെ­­­­­­­ള്ളത്തിൽ അഞ്ച് കു­­­­­­­ടു­­­­­­­ബങ്ങളെ­­­­­­­ മാ­­­­­­­റ്റി­­­­­­­

Most Viewed