ഉഴവൂർ വി­ജയന്റെ­ മരണം : ക്രൈംബ്രാ­ഞ്ച് അന്വേ­ഷണത്തിന് ഉത്തരവ്


തിരുവനന്തപുരം : എൻ. സി.പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂർ‍ വിജയന്റെ മരണത്തിലെ അസ്വാഭാവികതയെ കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു. 

ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് ഉത്തരവ്. ഉഴവൂർ വിജയനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണ വിധേയനായ കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സുൽ‍ഫിക്കർ‍ മയൂരിക്കെതിരെയാണ് ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജി പരാതി നൽകിയിരിക്കുന്നത്. പാർട്ടിയുടെ യൂത്ത് വിങും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

സുൽഫിക്കർ മയൂരി ഉഴവൂർ വിജയനെ ഫോണിൽ വിളിച്ച്‌ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും കുടുംബാഗങ്ങളെക്കുറിച്ച്‌ അശ്ലീലവും അപവാദവും പറഞ്ഞതായി റാണിയുടെ പരാതിയിൽ‍ പറയുന്നു. ഭീഷണിയെയും അപവാദ പ്രചാരണത്തെയും തുടർന്നുണ്ടായ മാനസിക സമ്മർദ്ദവുമാണ് ഉഴവൂർ വിജയന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയിൽ പറയുന്നുണ്ട്.  

You might also like

അന്പലപ്പു­­­­­­­ഴയിൽ കടലേ­­­­­­­റ്റം അതി­­­­­­­രൂ­­­­­­­ക്ഷം : ഇരു­­­­­­­ന്നൂ­­­­­­­റി­­­­­­­ലേ­­­­­­­റെ­­­­­­­ വീ­­­­­­­ടു­­­­­­­കൾ വെ­­­­­­­ള്ളത്തിൽ അഞ്ച് കു­­­­­­­ടു­­­­­­­ബങ്ങളെ­­­­­­­ മാ­­­­­­­റ്റി­­­­­­­

Most Viewed