സ്വർ­ണക്കടത്ത് : തി­രു­വനന്തപു­രത്ത് രണ്ട് പേർ പി­ടി­യി­ൽ


തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകിലോ സ്വർണവുമായി ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ കസ്റ്റംസ് പിടികൂടി.  ഇന്ന് പുലർച്ചെ ജെറ്റ് എയർ വിമാനത്തിലെത്തിയ രണ്ടുപേരാണ് പിടിയിലായത്.

ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെട്ടത്. സ്വർണ കള്ളക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന ഇവരെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

വിദേശരാജ്യങ്ങളിൽ നിന്നും സ്വർണ കള്ളക്കടത്ത് വ്യാപകമായതോടെ വിമാന ത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

അന്വേഷണം നടന്നുവരുന്നതിനാൽ പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കസ്റ്റംസ് അധികൃതർ തയ്യാറായിട്ടില്ല.

You might also like

അന്പലപ്പു­­­­­­­ഴയിൽ കടലേ­­­­­­­റ്റം അതി­­­­­­­രൂ­­­­­­­ക്ഷം : ഇരു­­­­­­­ന്നൂ­­­­­­­റി­­­­­­­ലേ­­­­­­­റെ­­­­­­­ വീ­­­­­­­ടു­­­­­­­കൾ വെ­­­­­­­ള്ളത്തിൽ അഞ്ച് കു­­­­­­­ടു­­­­­­­ബങ്ങളെ­­­­­­­ മാ­­­­­­­റ്റി­­­­­­­

Most Viewed