പി.സി. ജോർജിന്റെ വിരട്ടൽ വനിതാ കമ്മിഷനോട് വേണ്ടെന്ന് എം.സി. ജോസഫൈൻ


തിരുവനന്തപുരം : പി.സി. ജോർജ് എംഎൽഎയുടെ വിരട്ടൽ വനിതാ കമ്മിഷനോട് വേണ്ടെന്ന് അധ്യക്ഷ എം.സി. ജോസഫൈൻ. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയതിന് സ്വമേധയാ കേസെടുത്തതിനെ പരിഹസിച്ചതിനുള്ള മറുപടിയാണ് അധ്യക്ഷയുടെ പ്രതികരണം.

പി.സി. ജോർജിന്റെ പരാമർശം പദവി മറന്നുള്ളതാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിത കമ്മിഷൻ പ്രവർത്തിക്കുന്നത്. ഒട്ടേറെ പ്രമുഖർ കമ്മിഷന് മുന്നിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. ജനപ്രതിനിധിയായ പി.സി.ജോർജും നിയമം പാലിക്കാൻ ബാധ്യസ്ഥനാണ്. വിരട്ടൽ വിലപ്പോവില്ല. ആ മനോഭാവം ആർക്കും ഭൂഷണമല്ല. ജനപ്രതിനിധികൾ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലർത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വനിതാ കമ്മിഷന് അധികാരം നൽകുന്ന നിയമം നിയമസഭ പാസാക്കിയതാണ്.

ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാൻ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മിഷൻ. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്തുന്ന് നീതി നിഷേധം ഉണ്ടായാലും ഇടപെടും. ഒരു പരിഗണനയും ആർക്കുമില്ല. പ്രോസിക്യൂഷൻ നടപടികൾക്ക് കമ്മിഷന് നൽകിയിട്ടുള്ള അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്ന് ബോധ്യപ്പെടുന്ന കാലമാണ് വരുന്നതെന്നും ജോസഫൈൻ പറഞ്ഞു. ആരോപണങ്ങളോടല്ല, സംഭവങ്ങളോടാണ് കമ്മിഷൻ നിലപാട് സ്വീകരിക്കുന്നത്. പി.സി. ജോർജിന്റെ സൗകര്യം കൂടി പരിഗണിച്ചു തന്നെ അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കുമെന്നും എം.സി. ജോസഫൈൻ പറഞ്ഞു.

കമ്മിഷൻ വിളിച്ചാലും സൗകര്യമുണ്ടങ്കിൽ മൊഴി നൽകുമെന്നായിരുന്നു പി.സി. ജോർജ് പറഞ്ഞത്. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മിഷന് സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

You might also like

അന്പലപ്പു­­­­­­­ഴയിൽ കടലേ­­­­­­­റ്റം അതി­­­­­­­രൂ­­­­­­­ക്ഷം : ഇരു­­­­­­­ന്നൂ­­­­­­­റി­­­­­­­ലേ­­­­­­­റെ­­­­­­­ വീ­­­­­­­ടു­­­­­­­കൾ വെ­­­­­­­ള്ളത്തിൽ അഞ്ച് കു­­­­­­­ടു­­­­­­­ബങ്ങളെ­­­­­­­ മാ­­­­­­­റ്റി­­­­­­­

Most Viewed