രാമലീല ഈ മാസം 28ന് തിയറ്ററുകളിലെത്തും


കൊച്ചി : ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചു. ഈ മാസം 28ന് രാമലീല തിയറ്ററുകളിലെത്തും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.

ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകർ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിർമിച്ച ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാർട്ടിൻ ആണ് നായിക.

You might also like

Most Viewed