മു­ല്ലപ്പെ­രി­യാ­റിൽ‍ ജലനി­രപ്പ് 122.4 അടി­യാ­യി­ ഉയർ‍­ന്നു­


കുമളി : മുല്ലപ്പെരിയാർ‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ‍ തുടർ‍ മഴ ലഭിച്ചതിനെ തുടർ‍ന്ന് ജലനിരപ്പ് 122.4 അടിയായി ഉയർ‍ന്നു. കഴിഞ്ഞ വർ‍ഷം ഇതേ ദിവസം ജലനിരപ്പ് 114.80 അടിയായിരുന്നു. മുൻ വർ‍ഷത്തേക്കാൾ‍ 7.60 അടി വെള്ളത്തിന്റെ കൂടുതലാണുള്ളത്.  കഴിഞ്ഞ രണ്ട് വർ‍ഷത്തെ അപേക്ഷിച്ച് ഇപ്പോൾ‍ അണക്കെട്ടിൽ‍ കൂടുതൽ‍ വെള്ളമുണ്ട്.

2015 സെപ്തംബർ‍ 12ന് അണക്കെട്ടിൽ‍ 117.20 അടി വെള്ളമാണുണ്ടായിരുന്നത്. അന്ന് അണക്കെട്ടിൽ‍ നിന്നും തമിഴ്നാട് കൊണ്ടുപോയിരുന്നത് 704 ഘനയടി വെള്ളമായിരുന്നു. ഒഴുകിയെത്തിയിരുന്നത് 495 ഘനയടിയും  അണക്കെട്ടിൽ‍ ജലനിരപ്പ് ക്രമാതീതമായി ഉയർ‍ന്നിട്ടും തേക്കടിയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ‍ പ്രവേശിക്കുന്നത് ഇപ്പോഴും തടഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തിൽ‍ നാട്ടുകാർ‍ക്കിടയിൽ‍ കടുത്ത പ്രതിഷേധമുണ്ട്. ജല ദൗർലഭ്യം മുലം വന്യജീവികൾ‍ വെള്ളം കുടിക്കാൻ റോഡ് മുറിച്ചുകടക്കുന്നതിനായി വനംവകുപ്പ് വാഹനങ്ങൾ‍ തടഞ്ഞത്.

You might also like

Most Viewed