ശ്രീകൃഷ്ണ ജയന്തി ആഘോഷം വർണാഭമായി


തൊടുപുഴ : ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് നാടും നഗരവും അന്പാടിയായി. കൃഷ്‌ണലീലകൾ‍ കൊണ്ട്‌ നഗര−ഗ്രാമ വീഥികളിൽ‍ നിറഞ്ഞു. ശ്രീകൃഷ്‌ണ−രാധാ വേഷധാരികളായ ബാലികാ ബാലൻ‍മാരും നിശ്ചല ദൃശ്യങ്ങളും മഹാശോഭായാത്രയ്‌ക്കും കൊഴുപ്പേകി. മേഖലയിൽ‍ 45 ലധികം സ്ഥലങ്ങളിൽ‍ ഉറിയടിയും ശോഭായാത്രയും നടന്നു. 

കാരിക്കോട്‌ ദേവീക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, മുതലിയാർ‍മഠം മഹാദേവക്ഷേത്രം, മുതലക്കോടം മഹാദേവക്ഷേത്രം, ആരവല്ലിക്കാവ്‌ ഭഗവതിക്ഷേത്രം, മണക്കാട്‌ നരസിംഹസ്വാമി ക്ഷേത്രം, അണ്ണായിക്കണ്ണം, കാഞ്ഞിരംപാറ, ഒളമറ്റം, വണ്ടമറ്റം, മലങ്കര, കാട്ടോലി, തെക്കുംഭാഗം ധർ‍മശാസ്‌താ ക്ഷേത്രം, കാപ്പിത്തോട്ടം, പുതുപ്പരിയാരം എന്നിവിടങ്ങളിൽ‍ നിന്നും തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലേക്കു ശോഭായാത്ര നടന്നു. ഇവ നഗരം ചുറ്റി സംഗമിച്ചു മഹാശോഭായാത്രയായി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ‍ എത്തിച്ചേർ‍ന്നു.

ബാലഗോകുലങ്ങളുടേയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടേയും ആഭിമുഖ്യത്തിൽ‍ വിവിധയിടങ്ങളിൽ‍ നിന്നും മഹാശോഭായാത്ര നടന്നു. 

You might also like

Most Viewed