പണമി­ടപാട് സ്ഥാ­പനത്തിൽ‍ മു­ളകു­പൊ­ടി­യെ­റി­ഞ്ഞ് ആക്രമണം : പ്രതി­ പി­ടി­യി­ൽ


മലപ്പുറം : സ്വകാര്യ വാഹന പണമിടപാട് സ്ഥാപനത്തിൽ‍ മുളകുപൊടിയെറിഞ്ഞ് ആക്രമണം നടത്തിയയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഹെൽ‍മെറ്റും ഓവർ‍കോട്ടും ധരിച്ച് ബൈക്കിലെത്തിയ യുവാവ് സ്ഥാപനത്തിൽ‍ കയറിയാണ് ജീവനക്കാരെ മുൾ‍മുനയിൽ‍ നിർ‍ത്തിയത്. 

ഓടിരക്ഷപ്പെടാൻ‍ റോഡിലിറങ്ങിയ ജീവനക്കാരിയുടെ നിലവിളികേട്ട് ഓടിക്കൂടിയ ജനങ്ങൾ‍ യുവാവിനെ പിടികൂടി കൈകാര്യംചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റു. ഇയാളെ പെരിന്തൽ‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

You might also like

Most Viewed