വേ­ങ്ങര ഉപതി­രഞ്ഞെ­ടു­പ്പ് പ്രഖ്യാ­പി­ച്ചു­ : വോ­ട്ടെ­ടു­പ്പ് ഒക്‌ടോ­ബർ‍ 11ന്


തിരുവനന്തപുരം : വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ‍ 11ന് തിരഞ്ഞെടുപ്പ് നടക്കും. 15 നാണ് വോട്ടണ്ണൽ‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മുസ്്ലിം ലീഗ് നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി  എം.എൽ‍.എ സ്ഥാനം രാജിവച്ചതിനെ തുടർ‍ന്നുണ്ടായഒഴിവിലാണ് വേങ്ങര മണ്ധലത്തിൽ‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. യു.ഡി.എഫിൽ‍ മുസ്്ലിം ലീഗ് പതിവായി മത്സരിക്കുന്ന മണ്ധലമാണ് വേങ്ങര. ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ധലമാണ് വേങ്ങര. എൽ‍.ഡി.എഫിൽ‍ നിന്ന് സിപിഎമ്മിന് ആയിരിക്കും സീറ്റ്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എർ‍.ആർ‍ നഗർ‍, ഊരകം, പറപ്പൂർ‍, ഒതുക്കങ്ങൽ‍ പഞ്ചായത്തുകൾ‍ ചേർ‍ന്നതാണ് വേങ്ങര മണ്ധലം. 

പഴയ മലപ്പുറം, തിരൂരങ്ങാടി, താനൂർ‍ മണ്ധലങ്ങൾ‍ ചേർ‍ന്നതാണ് പുതിയ വേങ്ങര. മണ്ധലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ‍ കുഞ്ഞാലിക്കുട്ടിക്ക് ആയിരുന്നു വിജയം. 2016ലും കുഞ്ഞാലിക്കുട്ടി വിജയം ആവർ‍ത്തിച്ചു. കേരളത്തിലേത് കൂടാതെ പഞ്ചാബിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ വെള്ളിയാഴ്ച ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. 22 വരെ നാമനിർ‍ദ്ദേശപത്രിക സമർ‍പ്പിക്കാം. 25നാണ് പത്രികകളുടെ സൂക്ഷമ പരിശോധന. 27നാണ് പത്രിക പിൻ‍വലിക്കാനുള്ള അവസാന തീയതി.  വി വിപാറ്റ് സംവിധാനം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടക്കുക.  രാജ്യസഭയിലേക്ക് മത്സരിക്കാനാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ‍.എ സ്ഥാനം രാജിവച്ചത്.

You might also like

Most Viewed