കണ്ണൂ­രിൽ മധ്യവയസ്കനെ­ റെ­യി­ൽ­വേ­ ട്രാ­ക്കിൽ കൊ­ന്ന് തള്ളി­യ സംഭവം : പ്രതി­ അറസ്റ്റി­ൽ


പയ്യന്നൂർ : കണ്ണൂർ മാതമംഗലം കോയിപ്രയിലെ കെ.സി ശ്രീധരനെ (53) തലയ്ക്കടിച്ച് കൊന്ന് പയ്യന്നൂർ റെയിൽവേ േസ്റ്റഷനിലെ ട്രാക്കിൽ തള്ളിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ രാമന്തളി കക്കംപാറയിലെ നടവളത്തിൽ വിനോദ് ചന്ദ്രൻ (37) ആണ് മുണ്ടക്കയം പോലീസിൻ്റെ പിടിയിലായത്. 

25ന് പുലർച്ചെ റെയിൽവേ േസ്റ്റഷനിലെ മൂന്നാം നന്പർ ട്രാക്കിലാണ് ഹോട്ടൽ തൊഴിലാളിയായ ശ്രീധരനെ മരിച്ചനിലയിൽ കണ്ടത്. ട്രെയിൻ തട്ടി മരിച്ചതാണെന്ന ധാരണയിൽ അസ്വാഭാവിക മരണത്തിനേ കേസെടുത്ത പോലീസ് മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയായിരുന്നു.

അപരിചിതരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ കസ്റ്റഡിയിൽ എടുക്കണമെന്ന കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെ മുണ്ടക്കയം ബസ്‌സ്റ്റാൻഡിനുള്ളിലെ വെയ്റ്റിംഗ് ഷെഡ്ഡിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 

വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇരുപത്തിയഞ്ചിന് പുലർച്ചെ പയ്യന്നൂർ റെയിൽവേ േസ്റ്റഷനിൽ ഒരാളെ തലയ്ക്കടിച്ചു കൊന്നതായി വിനോദ് പറഞ്ഞത്. പിന്തുടർന്ന് വന്നതിനാലാണ് കൊലപ്പെടുത്തി ട്രാക്കിൽ തള്ളിയതെന്ന് പോലീസിനോടു വിശദീകരിച്ചു. സംഭവം വിനോദിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരും കണ്ടു. കൊലപാതകം നടത്തിയശേകാഞ്ഞങ്ങാട് േസ്റ്റഷനിലിറങ്ങിയെന്നും മറ്റുള്ളവർ മംഗലാപുരത്തേക്ക് പോയെന്നുമാണ് മൊഴി. 

കൊലപാതകത്തിനുശേഷം മറ്റു പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങിയ ശേഷമാണു മുണ്ടക്കയത്തെത്തിയത്.

You might also like

Most Viewed