അന്വേ­ഷണം തി­രക്കഥ പോ­ലെ­ നീ­ളു­കയാ­ണോ­?


കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പോലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം തിരക്കഥ പോലെയാണോയെന്ന് കോടതി ചോദിച്ചു. വാർ‍ത്തകൾ‍ സൃഷ്ടിക്കാൻ വേണ്ടിയാകരുത് അന്വേഷണം എന്ന് അഭിപ്രായപ്പെട്ട കോടതി അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർ‍ത്തിയാക്കാൻ നിർ‍ദ്ദേശം നൽ‍കി. 

വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധി വിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ?. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ. അന്വേഷണം ബുദ്ധി ഉപയോഗിച്ചോ അതോ ടവർ‍ ലൊക്കേഷൻ നോക്കിയാണോ എന്നും ഹൈക്കോടതി വിമർ‍ശിച്ചു.

കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനെ വിമർശിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18ലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പുറമേ വെള്ളിയാഴ്്ച പത്ത് മണിക്ക് മുന്പ്് നാദിർഷ പോലീസിന് മുന്പാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ നാദിർ‍ഷയെ പോലീസിന് ചോദ്യം ചെയ്യാമെങ്കിലും ഹൈക്കോടതി അപേക്ഷയിൽ തീരുമാനമെടുക്കും വരെ അറസ്റ്റ് ചെയ്യുവാൻ‍ സാധിക്കില്ല. 

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ഡി.ജി.പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) ഹൈക്കോടതിയെ അറിയിച്ചു. നാദിർഷായെ പ്രതിയാക്കാനുള്ള ഉദ്ദേശ്യമില്ലെന്നും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ തൽക്കാലമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതിയുടെ രൂക്ഷമായ ചോദ്യങ്ങൾക്ക് വിശദമായൊന്നും പ്രോസിക്യൂഷൻ മറുപടി പറഞ്ഞില്ല. 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകുമെന്നു മാത്രമാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഇതിനിനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്.

You might also like

Most Viewed