ടോം ഉഴു­ന്നാ­ലി­ലി­ന്റെ­ മോ­ചനത്തിന് പണം നൽ‍­കി­യി­ട്ടി­ല്ല : വി­.കെ­ സിംഗ്


തിരുവനന്തപുരം : ഐ.എസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ പണം നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. ശബ്ദ കോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് വിദേശകാര്യ മന്ത്രാലയം ഫാ. ടോമിന്റെ മോചനത്തിനായി പ്രവർത്തിച്ചതെന്നും ഇപ്പോൾ‍ വത്തിക്കാനിലുള്ള ടോം എപ്പോൾ ഇന്ത്യയിൽ വരണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും വി.കെ സിംഗ് പറഞ്ഞു. 

അതേസമയം, അദ്ദേഹത്തിന്‍റെ മോചനത്തിനായി സ്വീകരിച്ച മാർഗ്ഗങ്ങളെക്കുറിച്ച് വിശദീകരിക്കാൻ സാധിക്കില്ലെന്നും ഇതിന് തനിക്ക് അനുവാദമില്ലെന്നും വി.കെ സിംഗ് പറഞ്ഞു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed