ആലപ്പു­ഴ വാ­ഹനാ­പകടത്തിൽ‍ ദൂ­രൂ­ഹത : മൃ­തദേ­ഹം കണ്ടെ­ത്തി­യത് 18 കി­ലോ­മീ­റ്റർ‍ അകലെ­


ആലപ്പുഴ : കഴിഞ്ഞദിവസം രാത്രി ആലപ്പുഴയിൽ‍ നടന്ന അപകടത്തിൽ‍ ദുരൂഹത. അപകടത്തിൽ‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത് സംഭവ സ്ഥലത്തുനിന്നും പതിനെട്ട്  കിലോമീറ്റർ‍ അകലെ. വസ്ത്രങ്ങളില്ലാതെ റോഡിൽ‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കലവൂർ‍ ഹനുമാരു വെളി സ്വദേശി സുനിൽ‍കുമാറിനെയാണ് ദുരൂഹ സാഹചര്യത്തിൽ‍ മരിച്ചനിലയിൽ‍ ഇന്ന് പുലർ‍ച്ചെ കണ്ടെത്തിയത്. തോട്ടപ്പള്ളി ഭാഗത്തുവച്ച് ഇയാളെ വാഹനമിടിച്ചിരുന്നു. ഇതു കണ്ടയാൾ‍ സമീപത്തുള്ള കടയിൽ‍ എത്തി വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇവർ‍ വിവരമറിയിച്ചതിനെ തുടർ‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ‍ അപകടത്തിൽ‍പെട്ടയാളെയോ വാഹനമോ കണ്ടെത്താൻ ‍ കഴിഞ്ഞിരുന്നില്ല. തിരിച്ചറിയൽ‍ കാർ‍ഡ് മാത്രമാണ് ലഭിച്ചിരുന്നത്. 

അന്പലപ്പുഴ പോലീസ് ഉടൻ അപകടവിവരം തൊട്ടടുത്ത പൊലീസ് േസ്റ്റഷനുകളിലേക്ക് കൈമാറി. മൂന്ന് മണിയോടെ ആലപ്പുഴ കളർകോട് ചിന്മയാ സ്ക്കൂളിന് മുന്നിൽ മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് മരിച്ചത് സുനിലാണെന്ന് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം പതിനെട്ട്  കിലോമീറ്റർ‍ ദൂരം എങ്ങനെ സുനിൽ‍കുമാർ‍ എത്തി എന്നതിലാണ് ദുരൂഹത.

അപകടത്തിൽ പെട്ടയാളെ രക്ഷിക്കുന്നതിനായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരിച്ചതിനെ തുടർന്ന് വഴിയിൽ ഉപേക്ഷിച്ചതാണോ, അതല്ല, അപകടമുണ്ടാക്കിയ വാഹനത്തിൽ കുടുങ്ങി മൃതദേഹം നിരങ്ങി പോയതാണോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

സുനിൽ‍ നാല് ദിവസം മുന്‍പ വീട്ടിൽ‍ നിന്ന് പോയതാണെന്ന് ബന്ധുക്കൾ‍ പറയുന്നു. ഇയാളുടെ മകനെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സുനിൽ കുമാർ പ്ലന്പിംഗ് തൊഴിലാളിയാണ്. സരസമ്മയാണ് ഭാര്യ. സുമേഷ്, സുകന്യ എന്നിവർ മക്കളാണ്

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed