തെ­റ്റ് ചെ­യ്തി­ട്ടി­ല്ല, എവി­ടെ­യും നി­രപരാ­ധി­ത്വം തെ­ളി­യി­ക്കാം: ഉമ്മൻ­ ചാ­ണ്ടി­


തൃശ്ശൂർ : സോളർ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് തന്നെ തളർത്താൻ നോക്കണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. സർ‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയിൽ ആശങ്കയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടിന്‍റെ പേരിൽ എന്തിന് തിടക്കപ്പെട്ടു നടപടി എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. 

താൻ തെറ്റ് ചെയ്തിട്ടില്ല. എവിടെയും നിരപരാധിത്വം തെളിയിക്കാം. സി.പി.എമ്മിനെപ്പോലെ പ്രക്ഷോഭത്തിലൂടെ നേരിടില്ല. കോൺഗ്രസിനെ ബലഹീനപ്പെടുത്തം എന്ന ധാരണ നടക്കില്ല. കാരണം തെറ്റ് ചെയ്തിട്ടില്ലന്നുളള  വിശ്വാസം ഉണ്ട്. ഇടത് മുന്നണിക്ക് കഴിഞ്ഞ സർക്കാരിനെ കുറിച്ച് പറയാൻ ഒന്നുമില്ലാത്തതിനാൽ‍ സോളാർ കേസ് കുത്തിപ്പൊക്കിയതാണെന്നും ഉമ്മൻ ചാണ്ടി  പറഞ്ഞു.

You might also like

Most Viewed