സോളാര്‍ കേസിൽ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം


തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസിലെ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. തിരുവനന്തപുരത്ത് മൂന്ന് എസ്.പിമാരേയും ഒരു ഡി.വൈ.എസ്‌.പിയേയും രണ്ട് സി.ഐമാരേയും സ്ഥലം മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. എസ്‌.പിമാരായ സുദര്‍ശന്‍, അജിത്, റെജി ജേക്കബ്, എന്നിവരെയാണ് സ്ഥലം മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്‌.പിയായ സുദര്‍ശന്‍, ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഡി.വൈ.എസ്‌.പി ജെയ്സണ്‍ കെ എബ്രഹം, സി.ഐമാരായ റോയി, ബിജു ജോണ്‍ ലൂക്കോസ് എന്നിവരേയും കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയിട്ടുണ്ട്.

You might also like

Most Viewed