ബസ്സി­ലേ­ക്ക് ലോ­റി­യി­ലെ­ തടി­ ഇടി­ച്ച് ­കയറി 20ഓളം പേർക്ക് പരിക്ക്


മൂവാറ്റുപുഴ: തടിലോറി സൂപ്പർ ഫാസ്റ്റിൽ ഇടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. എം.സി റോഡിൽ‍ തൃക്കളത്തൂരിൽ കഴിഞ്ഞദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബസിൽ‍ ഇടിച്ച് കയറിയ അമിത ഭാരം കയറ്റി വന്ന തടിലോറിയുടെ ഡ്രൈവർ‍ക്കെതിരേ നരഹത്യാശ്രമത്തിന് കേസെടുത്തു. ഇരു വശങ്ങളിലേക്കും അപകടമാംവിധം തടികൾ‍ തള്ളി വച്ച് വന്ന ലോറി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ലോറിയുടെ ഒരു വശത്തുണ്ടായിരുന്ന തടി ബസിന്റെ മുൻ‍ഭാഗവും മേൽ‍ക്കൂരയും തകർ‍ത്ത് അകത്തേക്ക് കയറിപ്പോയി. ഡ്രൈവറുടെ തലയ്ക്ക് മീതെ കൂടിയാണ് തടി ഇടിച്ചു കയറിപ്പോയത്. അപകട സ്ഥലത്ത് നിന്നു കടന്നുകളഞ്ഞ ലോറിഡ്രൈവറെ പിടികൂടാനായിട്ടില്ല. ഓവർ ലോഡും സിഗ്നലുകൾ ഇല്ലാത്തതുമാണ് അപകട കാരണം. കോട്ടയത്തേക്ക് പോവുകയായിരുന്നു ബസിലേക്ക് പെരുന്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കാറുകൾ തടഞ്ഞു നിർത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

പോലീസ് അമിത ഭാരം കയറ്റുന്ന വാഹനങ്ങൾ‍ക്കെതിരേ കർ‍ശന നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവർ‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരിക്കുന്നതും വാഹനം കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് എസ്.ഐ ജി.പി മനുരാജ് പറഞ്ഞു. രാത്രി പട്രോളിങ്ങിലുള്ള ഹൈവേ പോലീസ് ഇത്തരം വാഹനങ്ങൾ‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന പരാതി ഉയർ‍ന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കാനും പോലീസ് ഉന്നത ഉദ്യോഗസ്ഥർ‍ നിർദ്‍ദേശം നൽ‍കിയിട്ടുണ്ട്.

You might also like

Most Viewed