സോ­ളാർ‍ റി­പ്പോ­ർ‍­ട്ട്‌; ആര്യാ­ടൻ‍ മു­ഹമ്മദി­ന്റെ­വസതി­യി­ലേ­ക്ക്‌ പ്രതി­ഷേ­ധ മാ­ർ‍­ച്ച്‌


നിലന്പൂർ‍: ഡി.വൈ.എഫ്.ഐ. പ്രവർ‍ത്തകർ‍ മുന്‍മന്ത്രി ആര്യാടന്‍മുഹമ്മദിന്റെ വസതിയിലേക്ക് മാർ‍ച്ച് നടത്തി. സോളാർ‍ കമ്മിഷന്‍ റിപ്പോർ‍ട്ടിന്റെ അടിസ്ഥാനത്തിൽ‍ ആര്യാടൻ‍ മുഹമ്മദ് അടക്കമുള്ളവർ‍ക്കെതിരേ വിജിലൻ‍സ് അന്വേഷണം പ്രഖ്യാപിച്ച സർ‍ക്കാർ‍ തീരുമാനത്തെ പിന്തുണച്ചായിരുന്നു മാർ‍ച്ച്. എടക്കര സി.ഐ അബ്‌ദുൽ‍ ബഷീറിന്റെയും നിലന്പൂർ‍ എസ്‌.ഐ ബിനു തോമസിന്റെയും നേതൃത്വത്തിൽ‍ േസ്റ്റഷൻ‍ പരിസരത്ത്‌ മാർ‍ച്ചുകൾ‍ പോലീസ്‌ തടഞ്ഞു.

ഡി. വൈ. എഫ്‌. ഐയാണ്‌ ആദ്യം മാർ‍ച്ചുമായി എത്തിയത്‌. മാർ‍ച്ച്‌ തടഞ്ഞതോടെ പോലീസും ഡി.വൈ.എഫ്‌.ഐ പ്രവർ‍ത്തകരും തമ്മിൽ‍ നേരിയ തോതിൽ‍  ഉന്തും തള്ളും നടന്നു. തുടർ‍ന്ന്‌ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ പ്രസിഡണ്ട്‌ സഹിൽ‍ അകന്പാടം ഉദ്‌ഘാടനം ചെയ്‌തു. 

ഷാജി ചക്കാലക്കുത്ത്‌, കുഞ്ഞുട്ടിമാൻ, സംഗീത്‌ കോവിലകത്തുമുറി, റഫീഖ്‌ ഏനാന്തി, യൂനുസ്‌ ചന്തക്കുന്ന്‌, സനൂപ്‌ കോട്ടായി, അരുൺ‍ ദാസ്‌, ഷബീറലി മാടാല എന്നിവർ‍ നേതൃത്വം നൽ‍കി. തുടർ‍ന്ന്‌ ടൗണിൽ‍ നിന്നും പ്രകടനമായി സി.പി.ഐ ലോക്കൽ‍ കമ്മിറ്റിയുടെ നേതൃത്വത്തിലും ആര്യാടന്റെ വസതിയിലേക്ക്‌ മാർ‍ച്ച്‌ നടത്തി. 

സി.പി.ഐ ലോക്കൽ‍ സെന്റർ‍ അംഗം ഇ.കെ ഷൗക്കത്തലി ഉദ്‌ഘാടനം ചെയ്‌തു. ടി.കെ ഗിരീഷ്‌ കുമാർ‍, രാജഗോപാലൻ‍ നിലന്പൂർ‍, ബാബു പൊറ്റക്കാട്‌, സി.വി അശോകൻ‍, പി.ഷാനവാസ്‌, അനസ്‌ ബാബു, ശശീന്ദ്രൻ‍, അസീസ്‌ ഇല്ലിക്കൽ‍, തുടങ്ങിയവർ നേതൃത്വം നൽ‍കി. 

You might also like

Most Viewed