മി­ൽ‍­മ ബൂ­ത്തി­ന്റെ­ മറവിൽ‍ വൻ‍ ലഹരി­ വി­ൽ‍­പ്പന


കാസർ‍ഗോഡ്‌: മിൽ‍മാ ബൂത്തിന്റെ മറവിൽ‍ വൻ‍ ലഹരി വിൽ‍പ്പന. വിദ്യാനഗർ‍ പോലീസ്‌ നടത്തിയ റെയ്‌ഡിൽ‍ നിരോധിത പാൻ‍ ഉൽ‍പ്പന്നങ്ങളും സിഗരറ്റുകളും വിൽ‍പ്പന നടത്തി ലഭിച്ച പണവും അടക്കം മിൽ‍മാ ബൂത്ത്‌ ഉടമയെ അറസ്റ്റ് ചെയ്‌തു. ചെർ‍ക്കളയിൽ‍ മിൽ‍മാ ബൂത്ത്‌ നടത്തിവരുന്ന കെട്ടുംകല്ല്്‌ സ്വദേശി ബേർ‍ക്ക ഹൗസിൽ‍ അബ്‌ദുൾ‍ഖാദറിന്റെ മകൻ‍ ബി. മൊയ്‌തു(35)വിനെയാണ്‌ പോലീസ്‌ അറസ്റ്റ് ചെയ്‌തത്‌. മിൽ‍മാ ബൂത്തും വീടും റെയ്‌ഡ് ചെയ്‌ത് ഇരുപതിനായിരത്തിൽ‍പ്പരം പാക്കറ്റ്‌ പാൻ‍ ഉൽ‍പ്പന്നങ്ങളും അയ്യായിരം പാക്കറ്റ്‌ സിഗരറ്റുകളും ആണ്‌ കണ്ടെടുത്തത്‌. 

ലഹരി ഉൽ‍പ്പന്നങ്ങൾ‍ വിൽ‍പ്പന നടത്തി ലഭിച്ച 67,930 രൂപയും പ്രതിയിൽ‍ നിന്നും പോലീസ്‌ പിടിച്ചെടുത്തു. പാൻ‍ ഉൽ‍പ്പന്നങ്ങൾ‍ കടത്താൻ‍ ഉപയോഗിച്ച നന്പർ‍ പ്ലേറ്റില്ലാത്ത ഓട്ടോയും പോലീസ്‌ കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ ദിവസം‌ പരിശോധന നടന്നത്‌. ആദ്യം മിൽ‍മാ ബൂത്തിലാണ്‌ പരിശോധന നടന്നത്‌. അവിടെ നിന്നും ചെറിയ തോതിൽ‍ ശേഖരിച്ച പാൻ‍ ഉൽ‍പ്പന്നങ്ങളാണ്‌ പിടിച്ചെടുത്തത്‌. ഇതേ തുടർ‍ന്ന്‌ കേസെടുത്ത്‌ ജാമ്യത്തിൽ‍ വിട്ട ഉടനെയാണ്‌ വീണ്ടും നന്പർ‍ പ്ലേറ്റില്ലാത്ത ഓട്ടോയിൽ‍ പാൻ‍ ഉൽ‍പ്പന്നങ്ങൾ‍ കൊണ്ടുവരുന്നതിനിടയിൽ‍ പ്രതി പോലീസിന്റെ പിടിയിലായത്‌. അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ്‌ പാൻ‍ ഉൽ‍പ്പന്നങ്ങൾ‍ എത്തിക്കുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. പത്തുരൂപയുടെ ഒരു പാക്കറ്റിന്‌ അന്യ സംസ്ഥാന തൊഴിലാളികളിൽ‍ നിന്നും 60 രൂപയാണത്രേ ഈടാക്കുന്നത്‌. 

പാൻ‍ ഉൽ‍പ്പന്നങ്ങളുമായി നേരത്തെയും മൊയ്‌തുവിനെയും സഹോദരൻ‍ അബ്‌ദുൾ‍ ഹക്കീമിനെയും വിദ്യാനഗർ‍ പോലീസ്‌ പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച്‌ ഇരുവരുടെയും പേരിൽ‍ അഞ്ചോളം കേസുകൾ‍ നിലവിലുണ്ടെന്നും വിദ്യാനഗർ പോലീസ്‌ വ്യക്തമാക്കി. 

You might also like

Most Viewed