സാ​­​മൂ​­​ഹ്യ പ്ര​വ​ർ​­ത്ത​ക​യെ­ കൊ​­​ല​പ്പെ​­​ടു​­​ത്തി​­​യ സം​ഭ​വം : കാ​­​ര​ണം സാ​­​ന്പ​ത്തി​­​ക ത​ർ​­ക്ക​മെ​­​ന്ന് പോ​­​ലീ​­​സ്


അടിമാലി: സാമൂഹ്യ പ്രവർത്തകയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സാന്പത്തിക ഇടപാടിലെ തർക്കമെന്ന് പോലീസ്. അടിമാലി പതിനാലാം മൈൽ ചരുവിള പുത്തൻപുരയിൽ സിയാദിന്‍റെ ഭാര്യ സെലീനയാണ് (41) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തെ തിടർന്ന് തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് ആണ് പിടിയിലായത്. 

സെലീനയും ഗിരോഷും സൗഹൃദത്തിലായായിരുന്നു. ഇവർ തമ്മിൽ സാന്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം. സെലീനയെ വകവരുത്താൻ തീരുമാനിച്ച് ആയുധങ്ങളുമായി വീട്ടിലെത്തിയ ഗിരോഷ് വീടിന്‍റെ പിന്നിൽ തുണി കഴുകിക്കൊണ്ടിരുന്ന സെലീനയുടെ തൊണ്ടക്കുഴിയിൽ കത്തിത്തിയിറക്കുകയായിരുന്നു. തുടർന്ന് റോഡരികിൽ വന്ന് പരിസരം വീക്ഷിച്ച് ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ദേശീയപാതയിൽ റാണിക്കല്ലിന് സമീപം കൊലചെയ്യാനുപയോഗിച്ച ആയുധം ഉപേക്ഷിച്ചു. രാത്രി എട്ടോടെ ഭർത്താവ് സിയാദ് കച്ചവടം കഴിഞ്ഞ് എത്തിയപ്പോഴാണ് സെലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ തൊടുപുഴയിലെ വീടുവളഞ്ഞാണ് പ്രതിയെ പോലീസ് പിടികൂടിയത്.

You might also like

Most Viewed