സർ­ക്കാ­രി­ന്റെ പ്ലാ­സ്റ്റിക് കാ­രി­ ബാഗ് നി­രോ­ധനം പാ­ളു­ന്നു­


കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം പാളുന്നു. കഴിഞ്ഞമാസം ഒന്ന് മുതലാണ് സംവിധാനം നിലവിൽ വന്നത്. സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് തദ്ദേ
ശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിലാണ് ഓരോ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുത്തേണ്ടത്. 

എന്നാൽ സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളിലും മറ്റും 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകളും അനുബന്ധ ഉൽപന്നങ്ങളും നിരോധിച്ച് കൊണ്ട് സർക്കാർ പ്രഖ്യാപനമുണ്ടായെങ്കിലും ജില്ലയിലെ ഒട്ടുമിക്ക എല്ലാ കടകളിലും കാരി ബ്യാഗുകൾ സുലഭമാണ്. തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിൽ ആദ്യഘട്ടത്തിൽ ബോധവൽകരണ പ്രവർത്തനങ്ങളും സ്ഥാപനങ്ങളിൽ പരിശോധനകളും നടത്തിയെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങളുണ്ടായില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് കാരിബാഗുകൾ യഥേഷ്ടം വിപണിയിലുണ്ട്.

കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, വഴിയോര കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരോധനം വന്നതിന് ശേഷവും ഇവ ഉപയോഗിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ലഘുവായ പിഴ ചുമത്തി പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുക്കാനും കുറ്റമാവർത്തിച്ചാൽ പതിനായിരം രൂപ പിഴയീടാക്കാനും വീണ്ടും കുറ്റം കണ്ടെത്തിയാൽ 25000 രൂപ പിഴയീടാക്കാനുമായിരുന്നു അധികൃതർക്ക് ലഭിച്ച നിർദ്ദേശം. എന്നാൽ മിക്ക പഞ്ചായത്തുകളിലും നടപടികൾ പേരിന് മാത്രമായി ഒതുങ്ങുകയാണ്. 

കച്ചവടസ്ഥാപനങ്ങളിലെ പരിശോധനകളിൽ പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെത്തിയാൽ അവ പിടിച്ചെടുത്ത് താക്കീത് നൽകുകയെന്നതിൽ മാത്രം ശിക്ഷ ഒതുങ്ങിയിരിക്കുകയാണിപ്പോൾ. ഇത് മുതലെടുത്താണ് ചില വ്യാപാരസ്ഥാപനങ്ങളിൽ പഴയ പ്ലാസ്റ്റിക് കാരിബാഗുകളിൽ ഉൽപന്നങ്ങൾ നൽകുന്നത്. എന്നാൽ നിരോധിച്ച പ്ലാസ്റ്റിക് ബാഗുകൾ ഉപഭോക്താക്കൾക്ക് നൽകിയാൽ ഒരു വർഷം തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നവരും പിഴയടയ്ക്കേണ്ടിവരും  എന്ന കാര്യവും അധികൃതരും മറന്ന മട്ടാണ്. 

You might also like

Most Viewed