മീ­സൽ‍സ്-റു­ബെ­ല്ല : പി­ന്നോക്കം നി­ൽ‍ക്കു­ന്ന സ്‌കൂ­ളു­കളിൽ‍ പ്രത്യേ­ക ബോ­ധവൽകരണം


മലപ്പുറം : മീസൽ‍സ്-റുബെല്ല പ്രതിരോധ കുത്തിവെപ്പിൽ പിന്നോക്കം നിൽക്കുന്ന ജില്ലയിലെ മുപ്പത്തഞ്ചോളം സ്‌കൂളുകളിലെ പ്രശ്‌നം മനസ്സിലാക്കി മുന്നോട്ടു കൊണ്ടുവരുന്നതിനായി പ്രത്യേക ബോധവൽക്കരണം നടത്താൻ തീരുമാനം. ജില്ലാകളക്ടർ‍ കഴിഞ്ഞദിവസം വിളിച്ച യോഗത്തിൽ രക്ഷിതാക്കളുടെ സമ്മതമില്ലാത്തതിനാലാണ് കുത്തിവെപ്പ് നൽ‍കാനാവാത്തതെന്ന് അദ്ധ്യാപകരെല്ലാം കളക്ടറെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം. 

കുത്തിവെപ്പിനെതിരേ രക്ഷിതാക്കൾ‍ക്കിടയിൽ‍ നടക്കുന്ന പ്രചാരണമാണ് കുത്തിവെപ്പ് ശതമാനം കുറയുന്നതിന് കാരണമാകുന്നത്. അദ്ധ്യാപകരും മറ്റ് സർ‍ക്കാർ‍ ഉദ്യോഗസ്ഥരും സ്വന്തംകുട്ടികൾ‍ക്ക് കുത്തിവെപ്പുനൽ‍കി മാതൃക നൽ‍കണമെന്ന് കളക്ടർ‍ നിർദ്‍ദേശിച്ചു. ഇത് പൊതുജനങ്ങൾ‍ക്ക് ബോധ്യപ്പെടും വിധം വേണം നൽ‍കാൻ‍. സ്‌കൂളുകളിൽ‍ കുത്തിവെപ്പ് തുടങ്ങുന്പോൾ‍ അദ്ധ്യാപകരുടെ കുട്ടികൾ‍ക്ക് ആദ്യം കുത്തിവെപ്പ് നൽ‍കിത്തുടങ്ങാം. ഇത് വിശ്വാസ്യത കൂട്ടാൻ‍ സഹായിക്കുമെന്നും കളക്ടർ യോഗത്തിൽ പറഞ്ഞു. 

You might also like

Most Viewed