ഊരി­ലെ­ മാ­തൃ­ശി­ശു­മരണം കു­റയ്ക്കാൻ ഊരു­മി­ത്രങ്ങൾ‍ എത്തു­ന്നു­


തിരുവനന്തപുരം : ആദിവാസി മേഖലയിലെ അമ്മമാരെയും കുഞ്ഞുങ്ങളെയും കാക്കാൻ ഊരുമിത്രം എത്തുന്നു. ആദിവാസി മേഖലയിലെ മാതൃ, ശിശു മരണം കുറയ്ക്കാനായി സർ‍ക്കാർ‍ നടപ്പാക്കാനൊരുങ്ങുന്ന ‘ഊരുമിത്രം’ പദ്ധതിയുടെ ഭാഗമാകുകയാണ് ആദിവാസി ഊരുകളിലെ വനിതകൾ‍. കോളനികളിലെ തന്നെ സ്ത്രീകളെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നൽ‍കി ആരോഗ്യ സേവനങ്ങൾ‍ നൽ‍കാൻ‍ പ്രാപ്തിയുള്ള ആരോഗ്യ പ്രവർ‍ത്തകരായി മാറ്റുന്നതാണ് പദ്ധതി.

ഡിസംബറിനകം തിരഞ്ഞെടുത്ത എല്ലാഊരുകളിലും പദ്ധതി സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വയനാട്− 178, ഇടുക്കി− 22, കണ്ണൂർ‍− ഒന്പത് എന്നിങ്ങനെ 209 ഊരുമിത്രങ്ങളെ തിരഞ്ഞെടുത്തു.

ഊരിലെ ആരോഗ്യപ്രശ്നങ്ങൾ‍ താമസം കൂടാതെ ആരോഗ്യവകുപ്പ് ജീവനക്കാരെ അറിയിക്കുക ഊരുമിത്രങ്ങളുടെ ചുമതലയാകും. 24 മണിക്കൂറും ഇവരുടെ സേവനം ലഭിക്കും. ആദ്യഘട്ടത്തിൽ‍ വയനാട് ജില്ലയിലെ −തിരുനെല്ലി, മേപ്പാടി, നൂൽ‍പ്പുഴ, പൂതാടി, കണ്ണൂരിൽ‍−ആറളം, ഇടുക്കിയിൽ‍− ഇടമലക്കുടി പഞ്ചായത്തുകളിലാകും ഊരുമിത്രം പദ്ധതി നടപ്പാക്കുക. ഗോത്ര ഭാഷയിലാകുന്പോൾ‍ ആശയ വിനിമയം എളുപ്പമാകും. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർ‍ന്നാണ് പദ്ധതി നടപ്പാക്കുക. ഊരുമിത്രങ്ങൾ‍ എന്ന പേരിലാകും ആരോഗ്യ പ്രവർ‍ത്തകർ‍ അറിയപ്പെടുക. 

ഗർ‍ഭിണികൾ‍, അമ്മമാർ‍, കുഞ്ഞുങ്ങൾ‍ എന്നിവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടപ്രാഥമിക സേവനങ്ങൾ‍ ഊരുമിത്രങ്ങൾ‍ നൽ‍കും. നവജാത ശിശുക്കളുടെ പരിചരണത്തിനായി വിവിധ സൗകര്യങ്ങളടങ്ങിയ പ്രത്യേകം രൂപകൽ‍പ്പന ചെയ്ത കിറ്റും ഊരുമിത്രങ്ങളുടെ പക്കലുണ്ടാകും. പ്രസവ ശുശ്രൂഷ, അമ്മമാർ‍ക്കും കുഞ്ഞുങ്ങൾ‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്, രോഗപ്രതിരോധ പ്രവർ‍ത്തനങ്ങൾ‍, ജീവിതശൈലീ രോഗങ്ങൾ‍, പകർ‍ച്ചവ്യാധികൾ‍ എന്നിവയുടെ നിയന്ത്രണം തുട
ങ്ങിയ മേഖലകളിലും സേവനം ലഭിക്കും.

You might also like

Most Viewed