ഗുരുവായൂരിലെ കൊലപാതകം മൂ­ന്ന് പേർ അറസ്റ്റിൽ


തൃശൂർ : ഗുരുവായൂരിൽ ആർ.‌എസ്എസ് പ്രവർ‌ത്തകനായ ആനന്ദിനെ കൊലപ്പെടുത്തിയ കേസൽ മൂന്നു പ്രതികൾ അറസ്റ്റിലായി. ഫായിസ്, ജിതേഷ്, കാർത്തിക് എന്നിവരെയാണ് ഗുരുവായൂരിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. 2014ൽ കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനാണ് ഫായിസ്. ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ആനന്ദ്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

വീട്ടിലേയ്ക്ക് പോകും വഴി ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെന്മിനി ബലരാമ ക്ഷേത്രത്തിൽ നിന്ന് നെന്മിനി പോസ്റ്റ് ഓഫീസിലേക്ക് പോകുന്ന റോഡിന് സമീപത്ത് െവച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ആനന്ദിനെ പിന്നാലെ കാറിലെത്തിയ അക്രമികൾ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു. 

അതേസമയം, സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന ഗുരുവായൂരിലെ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഗുരുവായൂർ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് േസ്റ്റഷനുകളുടെ പരിധിയിൽ വരുന്ന ഗുരുവായൂർ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാർഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed