ശശീ­ന്ദ്രന്റെ­ വിവാദ ഫോ­ൺ­വി­ളി ­: ശബ്‌ദ പരി­ശോ­ധന വേ­ണ്ടെ­ന്ന് ജു­ഡീ­ഷ്യൽ കമ്മി­ഷൻ


തിരുവനന്തരപുരം : മുൻ ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ അശ്ലീല ഫോൺവിളിക്കേസിൽ ശാസ്ത്രീയ പരിശോധന വേണ്ടെന്ന്് ജുഡീഷ്യൽ കമ്മിഷൻ. ഫോൺ കോളുകളിലെ ശബ്ദം ശശീന്ദ്രന്റേയാണോ എന്ന് ഉറപ്പിക്കാൻ ലാബിൽ അയച്ച് പരിശോധിക്കണമെന്ന ആവശ്യം കമ്മിഷൻ തള്ളി. എന്നാൽ അന്വേഷണ നടപടികൾ പൂർത്തിയാക്കി പി.എസ് ആന്റണി കമ്മിഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം, അധികാരത്തിലെത്തി ഒന്നാം വർഷം തികയും മുൻപുള്ള ഫോൺവിളിക്കേസിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയാൽ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് എൻ.സി.പി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്. 

ഗതാഗത മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 354 എ, 354 ഡി, 509 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതുകൂടാതെ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ വിരമിച്ച ജഡ്ജി പി.എസ് ആന്റണി അദ്ധ്യക്ഷനായി ജുഡീഷ്യൽ കമ്മീഷനെയും സർക്കാർ നിയമിച്ചിരുന്നു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed