ഹാ­ദി­യ സു­രക്ഷി­തയാ­യി­രി­ക്കാം,​ എന്നാൽ സന്തോ­ഷവതി­യല്ലെന്ന് എം.സി­ ജോ­സഫൈ­ൻ­


തിരുവനന്തപുരം : ഹാദിയ കേസിൽ ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ നടത്തിയ പരാമർശങ്ങൾക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ രംഗത്ത്. ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്നാണ് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷൻ രേഖാശർമ പറഞ്ഞത്. ഹാദിയ സുരക്ഷിത ആയിരിക്കാം, എന്നാൽ സന്തോഷവതിയില്ലെന്നും ഹാദിയയ്ക്ക് സന്തോഷം നൽകേണ്ടത് കുടുംബമാണെന്നും എം.സി ജോസഫൈൻ പറഞ്ഞു. 

അഖില എന്ന ഹാദിയയെ സന്ദർശിക്കാൻ ദേശീയ വനിത കമ്മിഷനെ പിതാവ് അശോകൻ അനുവദിച്ചു. എന്നാൽ, സംസ്ഥാന വനിതാ കമ്മിഷന് സന്ദർശനാനുമതി നിഷേധിക്കുകയായിരുന്നു. രേഖാ ശർമ സന്ദർശിച്ചപ്പോൾ ഇല്ലാത്ത എന്ത് സുരക്ഷാപ്രശ്നമാണ് സംസ്ഥാന കമ്മിഷൻ സന്ദർശിച്ചാൽ ഉണ്ടാവുകയെന്നും ജോസഫൈൻ ചോദിച്ചു. ഹാദിയയുടെ പിതാവിന് ഇഷ്ടമുള്ളവരെ മാത്രമാണോ സന്ദർശിക്കാൻ അനുവദിക്കുന്നതെന്നും  ജോസഫൈൻ ചോദിക്കുന്നു.

You might also like

Most Viewed