ജി‌‌‌‌­‌‌‌‌.എസ്‌.ടി­യു­ടെ­ മറവിൽ‍ കൊ­ള്ളലാ­ഭം : ഹോ­ട്ടലു­ടമകൾ­ക്ക് ധനമന്ത്രി­യു­ടെ­ മു­ന്നറി­യി­പ്പ്


കോഴിക്കോട് : ജി‌‌‌‌.എസ്‌.ടിയുടെ മറവിൽ കൊള്ളലാഭം എടുക്കുന്ന ഹോട്ടലുടമകളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ മുന്നറിയിപ്പ്. ജി‌‌‌‌.എസ്‌.ടിയിൽ വരുന്ന മാറ്റം അനുസരിച്ച് ഹോട്ടൽ ഭക്ഷണത്തിന്റെ വില കുറയ്ക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

ജി.എസ്‌.ടി കൗൺസിൽ ഇരുന്നൂറോളം ഉൽപ്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു. ജി.എസ്‌.ടിയിലെ പാകപ്പിഴകൾ‍ പരിഹരിക്കാനായുള്ള ഫിറ്റ്മെന്റ് കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം കേന്ദ്ര സർ‍ക്കാർ‍ എടുത്തത്. എന്നാൽ ജി‌‌‌‌.എസ്‌.ടിയിൽ കുറവ് വന്നെങ്കിലും പല ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങൾക്ക് വില കുറഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് സംസ്ഥാന ധനമന്ത്രി രംഗത്ത് എത്തിയത്. 

അതേസമയം ജി.എസ്.ടി നിരക്ക് കുറച്ചെങ്കിലും പല  കന്പനികൾ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ സാധ്യത കുറവാണെന്നും തോമസ് ഐസക് പറഞ്ഞു. വില കുറച്ചു കച്ചവടം നേടുന്ന പ്രവണതയല്ല ഇപ്പോൾ വിപണിയിൽ. പരസ്യങ്ങളും ബ്രാൻഡ് ചെയ്യുന്ന താരങ്ങളുമൊക്കെയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.  സഹകരണ വാരാഘോഷത്തോടനുബന്ധിച്ചു നടന്ന ജി.എസ്.ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed