സംസ്ഥാ­ന സഹകരണ വാ­രാ­ഘോ­ഷത്തിന് തു­ടക്കമാ­യി­


കോഴിക്കോട് : 64−ാംമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്‍വഹിച്ചു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനശാക്തീകരണം സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ എന്നതാണ് വാരാഘോഷത്തിന്റെ മുഖ്യ പ്രമേയം. ഹരിത കേരളത്തിന് സഹകരണത്തിന്റെ കൈത്താങ്ങ് എന്ന സന്ദേശം കൂടി ഉയർത്തിയാണ് കോഴിക്കോട് സംസ്ഥാന തല ആഘോഷത്തിന് ആതിഥ്യം അരുളുന്നത്. 1000 ജൈവ പച്ചക്കറി തോട്ടങ്ങൾആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്നുണ്ട്.

സഹകരണ മേഖലയിൽ ഡിജിറ്റൽ സാക്ഷരത അനിവാര്യമാണെന്നും നവസാങ്കേതിക വിദ്യയോടു പുറംതിരിഞ്ഞു നിൽക്കരുതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ അസമത്വം നാട്ടിലുണ്ട്. ഡിജിറ്റൽ ഭിന്നത പൂർണമായി നീക്കാൻ കഴിയണം. സഹകരണ മേഖല പെട്ടെന്നു തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കു മാറേണ്ടതുണ്ട്. അതു സുതാര്യത വർധിപ്പിക്കും. യോഗ്യതയില്ലാത്തവരെ താൽപര്യങ്ങളുടെ പേരിൽ ബാങ്കിലെടുക്കുന്നതു നിലവാരത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസന കാര്യത്തിൽ തെറ്റിധാരണ പരത്തി മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇവർക്ക് വഴങ്ങി സർക്കാർ സന്ധി ചെയ്യില്ല. നാടിൻറെ വികസനത്തിനാണ് മുൻഗണനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തികൾക്കുണ്ടാകുന്ന പ്രശ്നങ്ങളും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

You might also like

Most Viewed