തോമസ് ചാണ്ടിയുടെ കാര്യത്തിൽ തക്കസമയത്ത് ഉചിത തീരുമാനമുണ്ടാകും : മുഖ്യമന്ത്രി


തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി പരാമർശങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവശവും പരിശോധിച്ചായിരിക്കും തീരുമാനം. ചാണ്ടിയുടെ ഹർജി തള്ളിയെന്ന വിധി വന്നിട്ടുണ്ട്. മറ്റു കാര്യങ്ങളിൽ എന്തു തീരുമാനമെടുക്കണമെന്ന കാര്യത്തിൽ എൽഡിഎഫ് ആലോചിച്ചിരുന്നു. ചാണ്ടിയും യോഗത്തിൽ പങ്കെടുത്തിരുന്നു. രണ്ടു ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്. ഉത്തരവിൽ ജഡ്ജിമാർക്കു വിയോജിപ്പുണ്ട്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ മനസ്സിലാക്കാനുണ്ട്. എൻസിപിയും എങ്ങനെ തീരുമാനിക്കുമെന്ന് നോക്കാമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തോമസ് ചാണ്ടി രാജിവെയ്ക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടതായി എൻസിപി അറിയിച്ചു. സംസ്ഥാന യോഗത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും പരസ്യമായി പറയാനാകില്ലെന്നും മുതിർന്ന നേതാവ് എ.കെ ശശീന്ദ്രൻ അറിയിച്ചു. മന്ത്രിക്കെതിരെ കോടതി വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് ടി.പി പീതാംബരൻ വ്യക്തമാക്കി. പാർട്ടി മന്ത്രിക്കൊപ്പമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ രാജി ആവശ്യപ്പെടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

You might also like

Most Viewed