പ​ന്പയി​​​​­​​​​ലും സ​ന്നി​​​​­​​​​ധാ​​​​­​​​​ന​ത്തും സു​​​​­​​​​ര​ക്ഷ ശക്തമാ­ക്കി­ : സേ​​​​­​​​​ന​ക​ൾ റൂ​​​​­​​​​ട്ട് മാ​​​​­​​​​ർ​­ച്ച് ന​ട​ത്തി­


ശബരിമല : ശബരിമലയിൽ സുരക്ഷ വർദ്ധിപ്പിച്ചിന്‍റെ ഭാഗമായി സന്നിധാനത്ത് വിവിധ സുരക്ഷാ സേനകൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. സന്നിധാനം പോലീസ് എയ്ഡ് പോസ്റ്റിൽ നിന്നാരംഭിച്ച റൂട്ട് മാർച്ച് മരക്കൂട്ടം, ശബരിപീഠം, ശരംകുത്തി റോഡുവഴി സന്നിധാനത്ത് സമാപിച്ചു. കേരളാ പോലീസ്, ദ്രുതകർമസേന, എൻ.ഡി.ആർ.‍എഫ് കമാൻ‍ഡോകൾ‍ തുടങ്ങിയ സായുധ സേനാംഗങ്ങൾ റൂട്ട് മാർച്ചിൽ അണിനിരന്നു. 

ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ നാലുതവണ ശബരിമലയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണ പറക്കൽ നടത്തി. തുടർന്ന് ആളില്ലാ വിമാനം ഉപയോഗിച്ചും നിരീക്ഷണം നടന്നു. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് പന്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുള്ളത്. 

നിലവിലുള്ള സേനാബലത്തിന് പുറമേ കേരളാ പോലീസിന്‍റെ നൂറ് കമാൻഡോകളും 200 സേനാംഗങ്ങളും ശബരിമലയുടെ വിവിധഭാഗങ്ങളിൽ സുരക്ഷാജോലിയിൽ വ്യാപൃതരാണ്. സന്നിധാനത്തെ പ്രവർത്തനരഹിതമായ എക്സ്റേ പരിശോധനാ സംവിധാനം മാറ്റി പുതിയത് സ്ഥാപിച്ചു. 

വനത്തിനുള്ളിൽ തണ്ടർബോൾ‍ട്ട് സേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത തെരച്ചിൽ നടത്തി. പന്പ, പരിസര പ്രദേശങ്ങൾ, ചാലക്കയം ടോൾഗേറ്റ്, നിലയ്ക്കൽ തുടങ്ങി മർമ്മപ്രധാനവും തന്ത്രപ്രധാനവുമായ
ഇടങ്ങളെല്ലാം സുരക്ഷാസേനാംഗങ്ങളുടെ നിരീക്ഷണ വലയത്തിലാണ്. ഡി.ഐ.ജി സ്പർജൻകുമാർ‍, ശബരിമല പോലീസ് ചീഫ് കോ ഓർഡിനേറ്റർ, എ.ഡി.ജി.പി സുദേഷ് കുമാർ‍ എന്നിവർ സന്നിധാനത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. 

ക്യൂ സന്പ്രദായത്തിലൂടെ മാത്രമാണ് സന്നിധാനത്ത് നെയ്യഭിഷേകം ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ശ്രീകോവിലിന് അടുത്തേക്കുള്ള പ്രവേശനം തന്ത്രിയ്ക്കും ശാന്തിമാർക്കുമായി പരിമിതപ്പെടുത്തി. തിരിച്ചറിയൽ കാർഡുള്ള ജീവനക്കാർക്ക് മാത്രമാണ് സ്റ്റാഫ് ഗേറ്റിലൂടെ സന്നിധാനത്തേയ്ക്ക് പ്രവേശം അനുവദിയ്ക്കുകയുള്ളു.  

You might also like

Most Viewed