വി­ദേ­ശജോ­ലി­ വാ­ഗ്ദാ­നം ചെ­യ്ത് പണം തട്ടി­യയാൾ അറസ്റ്റിൽ


കുണ്ടറ : വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നു പണം തട്ടിയെടുത്ത കേസിൽ കരവാളൂർ വെഞ്ചേന്പ് ബ്ലാത്തർ വീട്ടിൽ നിന്നു കുണ്ടറ ഇളന്പള്ളൂർ ഐശ്വര്യ നഗർ 55 വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന എ.ജെ.ഷാജിനെ (47) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വെബ്സൈറ്റിൽ പരസ്യം നൽകിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ കബളിപ്പിച്ചത്.

കോഴിക്കോട് നന്മണ ശിവമുത്തം വീട്ടിൽ വൈശാഖിൽ നിന്ന് 22,000 രൂപയും ആറ്റിങ്ങൽ അയിലം സ്വദേശി ഉഷാകുമാരിയിൽ നിന്ന് 22,000 രൂപയും വിദേശത്ത് തൊഴിൽ വാഗ്ദാനം നൽകി ഇയാൾ വാങ്ങിയതായി പോലീസിനു ഇവർ നൽകിയ പരാതിയിൽ പറ യുന്നു.

You might also like

Most Viewed