അനു­മതി­യി­ല്ലാ­ത്ത ആന ഉൾ‍­പ്പെ­ട്ട ഉത്സവങ്ങൾ‍ നി­രീ­ക്ഷി­ക്കണമെ­ന്ന് കളക്ടർ


പാലക്കാട് : ജില്ലാതല നിരീക്ഷണസമിതിയുടെ അനുമതിയില്ലാതെ ആനകളെ ഉൾപ്പെടുത്തി ഉത്സവങ്ങൾ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് കളക്ടർ. ഇത് സംബന്ധിച്ച് പോലീസിന് കളക്ടർ ഡോ. പി. സുരേഷ്ബാബു നിർദ്ദേശം നൽകി. 

ഉത്സവത്തിന് ഒരു മാസം മുന്പ് ഉത്സവ കമ്മിറ്റികൾ സമിതിക്ക് അപേക്ഷ സമർപ്പിച്ച് ആനകളെ ഉൾപ്പെടുത്തുന്നതിൽ അനുവാദം വാങ്ങണമെന്നും സ്ഥലവിസ്താരത്തിന്റെ അടിസ്ഥാനത്തിലാവും ഉൾപ്പെടുത്തേണ്ട ആനകളുടെ എണ്ണത്തിൽ അനുമതി ലഭിക്കുകയെന്നും കളക്ടർ വ്യക്തമാക്കി. ആനകളുടെ എണ്ണം, പേര്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ആനകളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിശ്ചിത സമയപരിധിക്കുള്ളിൽ നിശ്ചിത മാതൃകയിൽ ഫോറസ്റ്റ് അധികൃതർക്ക് പരിശോധിക്കാൻ സമയം ലഭ്യമാകും വിധം തന്നെ സമർപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു.  ലഭിക്കുന്ന അപേക്ഷകളുടെ വേഗത്തിലുള്ള തീർപ്പാക്കലിനായി ഒരു സബ്കമ്മിറ്റി  രൂപവൽകരിച്ചിട്ടുണ്ട്.

You might also like

Most Viewed