മദ്യ ഉപയോ­ഗം : പ്രാ­യപരി­ധി­ 23 ആയി­ ഉയർ­ത്താൻ മന്ത്രി­സഭാ­ തീ­രു­മാ­നം


തിരുവനന്തപുരം : മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർ‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇനി 23 വയസ് പൂർത്തിയായവർക്കെ മദ്യം ഉപയോഗിക്കാൻ കഴിയൂ. നിലവിൽ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 വയസാണ്. പ്രായപരിധി ഉയർത്തുന്നതിന് അബ്കാരി നിയമം സർക്കാർ ഭേദഗതി ചെയ്യും. ഇതിനായി ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ തീരുമാനം. ഓർ‍ഡിനൻ‍സ് പുറപ്പെടുവിക്കുന്നതിന് ഗവർ‍ണറോട് ശുപാർ‍ശ ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

അതേസമയം വനിതാ കമ്മീഷന് അധികാരം നൽ‍കുന്ന രീതിയിൽ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായി. പരാതികൾ തീർ‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏത് വ്യക്തിയെയും വിളിച്ച് വരുത്താൻ വനിതാ കമ്മീഷന് അധികാരം നൽ‍കുന്നതാണ് പുതിയ ഭേദഗതി.

You might also like

Most Viewed