സർക്കാർ സഹായം അവകാശമാണ് ഔദാര്യമല്ല : ഉമ്മൻചാണ്ടി


ശ്രീകൃഷ്ണപുരം/കുഴൽമന്ദം : സർക്കാർ നൽകുന്ന സഹായം ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്ന് ഉമ്മൻചാണ്ടി എം.എൽ.എ. കോട്ടപ്പുറം, കല്ലുവഴി, കുഴൽമന്ദം എന്നിവിടങ്ങളിൽ നടന്ന കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായങ്ങൾ ഔദാര്യമാണെന്ന മനോഭാവമാണ് പിണറായി സർക്കാരിന്റേതെന്നും സ്വാതന്ത്ര്യമെന്നാൽ വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര−സംസ്ഥാന സർക്കാരുകളുടെ ഭരണം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലില്ലാതായി. അവർക്ക് കൃത്യമായി വേതനം നൽകാതെയായി. സാമൂഹ്യ പെൻഷൻ കൃത്യമായി ലഭിക്കാതായി. യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെല്ലാം അട്ടിമറിച്ചതായും അദ്ദേഹം ആരോപിച്ചു.

You might also like

Most Viewed