ജെ­.ഡി­.യു­ എൽ.ഡി­.എഫി­ലേ­ക്ക് : മു­ന്നണി­മാ­റ്റം അനി­വാ­ര്യമെ­ന്ന് വീ­രേ­ന്ദ്രകു­മാർ


തിരുവനന്തപുരം : ഏറെ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ‍ക്കൊടുവിൽ‍ ജെ.ഡി.യു എൽ.ഡി.എഫിലേക്ക് പോകാൻ ധാരണയായി. ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ഏകകണ്ഠമായാണ് കൈകൊണ്ടത്. 14 ജില്ല സെക്രട്ടറിമാരും തീരുമാനത്തെ അനുകൂലിച്ചു. നയപരമായ പ്രഖ്യാപനം നാളത്തെ സംസ്ഥാന കൗൺ‍സിൽ‍ യോഗത്തിലുണ്ടാകും. 

മുന്നണി മാറ്റം അനിവാര്യമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാർ യോഗത്തെ അറിയിക്കുകയായിരുന്നു. മുന്നണി മാറ്റത്തിൽ‍ എതിർ‍പ്പ് പ്രകടിപ്പിച്ചിരുന്ന മുൻ മന്ത്രി കെ.പി മോഹനനും നിലപാട് മാറ്റിയതോടെ പാർ‍ട്ടിയ്ക്ക് ഇതുസംബന്ധിച്ച് വലിയ തടസങ്ങളൊന്നും ഇനിയില്ല. നിലവിൽ‍ ഇടതു മുന്നണിയ്ക്ക് ഒപ്പമുള്ള ജെ.ഡി.എസിൽ‍ ലയിക്കാതെ ഒറ്റയ്ക്ക് നിൽ‍ക്കാനാണ് ആലോചന. ഇതിനിടെ, തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവെച്ച് ഇറങ്ങിപ്പോയി..

യു.ഡി.എഫ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന വീരേന്ദ്രകുമാർ‍ ഡിസംബർ‍ 20ന് രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. ബി.ജെ.പിയോടൊപ്പം ചേർ‍ന്ന ജെ.ഡി.യുവിന്‍റെ എം.പിയായി തുടരാൻ താൽപ്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ ജെ.ഡി.യുവിനെ എൽ.‍ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം എത്തിയിരുന്നു. 

അതേസയം ജെ.ഡി.യു, യു.ഡി.എഫ് വിടുന്നതിനെ കോൺഗ്രസ് വിമർശിച്ചു. വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തിതാൽപ്പര്യം സംരക്ഷിക്കാനാണെന്നും അന്തിമ തീരുമാനമാണെന്ന് കരുതുന്നില്ലെന്നും യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ പറഞ്ഞു. 

You might also like

Most Viewed