ലാ­വ്‌ലി­നിൽ‍ പി­ണറാ­യി­ക്ക് സു­പ്രീം കോ­ടതി­ നോ­ട്ടീ­സ്


ന്യൂഡൽഹി : ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്. മുഖ്യമന്ത്രി ഉൾപ്പെടെ കേസിൽ കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേർക്കും സുപ്രീംകോടതി നോട്ടീസ് അയക്കാൻ തീരുമാനിച്ചു. പിണറായി വിജയന് പുറമേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മോഹനചന്ദ്രൻ, എ. ഫ്രാൻ‍സിസ് എന്നിവർ‍ക്കാണ് നോട്ടീസ് അയക്കുന്നത്. 

ലാവ്‌ലിൻ കേസിൽ‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സി.ബി.ഐ നൽ‍കിയ ഹർ‍ജിയിലാണ് നോട്ടീസ്. കേസിൽ‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.ബി.ഐയുടെ അപ്പീലിൽ‍ പറയുന്നത്. വൈദ്യൂതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവ്ലിൻ ഇടപാട് നടക്കില്ലെന്ന് അപ്പീലിൽ‍ സി.ബി.ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുൻ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി രാജശേഖരൻ നായർ എന്നിവരുടെ അപ്പീലുകളും പരിഗണിച്ച കോടതി ഇവരുടെ വിചാരണ േസ്റ്റ ചെയ്യാനും ഉത്തരവിട്ടു.

കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ചെറുകിട വൈദ്യുതി പദ്ധതികളായ പള്ളിവാസൽ‍, പന്നിയാർ‍, ശെങ്കുളം എന്നിവയുടെ നവീകരണത്തിനുള്ള കൺ‍സൾ‍ട്ടൻ‍സി കരാർ‍ കനേഡിയൻ കന്പനിയായ എസ്.എൻ.‍സി ലാവ്‌ലിന് കൊടുക്കുക വഴി ബോർ‍ഡിന് 137 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് കരാർ‍ ഉറപ്പിച്ചത്.

You might also like

Most Viewed